തീപാറി ത്രിപുര; 17 ഇടത്ത് സിപിഐഎം-കോണ്‍ഗ്രസ് സഖ്യം മുന്നേറുന്നു

തീപാറും പോരാട്ടം നടക്കുന്ന ത്രിപുരയില്‍ 17 ഇടത്ത് ലീഡ് ചെയ്ത് സിപിഐഎം -കോണ്‍ഗ്രസ് സഖ്യം. ആകെയുള്ള 60 സീറ്റുകളില്‍ ബിജെപി 29 സീറ്റുകളിലും സിപിഐഎം കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളിലുമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ സിപിഐഎം -കോണ്‍ഗ്രസ് സഖ്യവും നേര്‍ക്കുനേര്‍.Cpim congress alliance lead tripura
ടൗണ്‍ ബര്‍ദോവാലി മണ്ഡലത്തില്‍ മുഖ്യമന്ത്രി മണിക് സഹയാണ് മുന്നില്‍. 21 സ്ഥലങ്ങളില്‍ വോട്ടെണ്ണല്‍ നടക്കുന്നുണ്ടെന്നും ഉച്ചയോടെ ട്രെന്‍ഡുകള്‍ വ്യക്തമാകുമെന്നും ചീഫ്‌സ ഇലക്ട്രല്‍ ഓഫീസര്‍ ഗിറ്റെ കിരണ്‍കുമാര്‍ ദിനകരറാവു പറഞ്ഞു.
സെപാഹിജാല ജില്ലയിലെ ധന്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് മത്സരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സബ്‌റൂം മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
ബോര്‍ഡോവാലി, രാംനഗര്‍, ഖയേര്‍പൂര്‍, മജ്ലിഷ്പൂര്‍, ബദര്‍ഘട്ട്, മോഹന്‍പൂര്‍, നാല്‍ചര്‍, ബിഷാല്‍ഗഢ് എന്നിവയുള്‍പ്പെടെ 20 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്. പ്രതാപ്ഗഡ്, ബര്‍ജാല, ബമുതിയ, ബെലോണിയ, ഹൃഷാമുഖ്, സബ്‌റൂം, സോ ബഗബസ്സ, സോ ബഗബസ്സ, സോനാംരബസ്സ, സോനാംറബസ്സ, സോനാംറബസ്സ, സോനാംറബസ്സ, ബദര്‍ഘട്ട്, മോഹന്‍പൂര്‍, നാല്‍ചര്‍, ബിഷാല്‍ഗഢ് എന്നിവിടങ്ങളില്‍ സിപിഐഎമ്മും ലീഡ് ചെയ്യുന്നു.
Story Highlights: Cpim congress alliance lead tripura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here