ഡബ്ല്യുപിഎൽ: ഡൽഹിയെ നയിക്കാൻ മെഗ് ലാനിങ്ങ്; ജഴ്സി അവതരിപ്പിച്ചു

വിമൻസ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ ഓസീസ് ക്യാപ്റ്റൻ മെഗ് ലാനിങ്ങ് നയിക്കും. ഇന്ത്യൻ താരം ജമീമ റോഡ്രിഗസ് വൈസ് ക്യാപ്റ്റനാണ്. ഇതോടെ വനിതാ പ്രീമിയർ ലീഗിലെ മൂന്നാമത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റനാണ് ഇത്. യുപി വാരിയേഴ്സിനെ ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലിയും ഗുജറാത്ത് ജയൻ്റ്സിനെ ഓസ്ട്രേലിയയുടെ മറ്റൊരു വിക്കറ്റ് കീപ്പർ ബെത്ത് മൂണിയും നയിക്കും. (delhi capitals beth mooney)
⭐ Introducing 𝓜𝓔𝓖-𝓐-𝓢𝓣𝓐𝓡 – In and As… 𝐃𝐂 𝐖𝐏𝐋 𝐂𝐚𝐩𝐭𝐚𝐢𝐧 💙
— Delhi Capitals (@DelhiCapitals) March 2, 2023
A #CapitalsUniverse production 🎬#YehHaiNayiDilli #WPL #MegLanning pic.twitter.com/M8FgDTgVYB
സീസണിൽ ഉപയോഗിക്കുന്ന ജഴ്സിയും ഡൽഹി അവതരിപ്പിച്ചു. കഴിഞ്ഞ സീസണിലെ പുരുഷ ടീം ജഴ്സി തന്നെയാണ് വനിതാ പ്രീമിയർ ലീഗിലും അവതരിപ്പിച്ചത്.
Read More: ഡബ്ല്യുപിഎൽ: റാണി ലക്ഷ്‌മി ബായ്ക്ക് ആദരം; ജഴ്സി അവതരിപ്പിച്ച് യുപി വാരിയേഴ്സ്
മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും. ലേലത്തിൽ 1.8 കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയ ഹർമൻ തന്നെയാവും ക്യാപ്റ്റനെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയാണ് ഹർമൻ. മാർച്ച് നാലിന് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കും. 150 രാജ്യാന്തര ടി-20കൾ കളിച്ച ഒരേയൊരു താരമാണ് ഹർമൻ. പുരുഷ ടീം ക്യാപ്റ്റൻ രോഹിത് ശർമ 148 ടി-20 മത്സരങ്ങളുമായി രണ്ടാമതുണ്ട്. സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുക.
Threads that will unite our 🦸♀️ ❤️💙
— Delhi Capitals (@DelhiCapitals) March 2, 2023
Here's our DC Jersey for the #WPL2023 season 🫶#YehHaiNayiDilli #CapitalsUniverse pic.twitter.com/4MMJ1gOvgR
വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരും പുറത്താണ്. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിംഗിൻ്റെ വക്താവുമായ ചമരി അത്തപ്പട്ടു, ഏത് ടി-20 ടീം എടുത്താലും അനായാസം ഇടം കണ്ടെത്തുന്ന ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ യുവ സ്പിൻ സെൻസേഷൻ അലാന കിങ്ങ് തുടങ്ങി ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു. ഇത്തരം ചില കുഴപ്പങ്ങളുണ്ടെങ്കിലും കോടികളൊഴുകിയ താരലേലം ഇന്ത്യയിലെയും ആഗോളതലത്തിലെയും വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങളാണ് ഒരുക്കുന്നത്. മുംബൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ താരലേലം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ മുംബൈ മണ്ടത്തരം കാട്ടി.
Story Highlights: delhi capitals beth mooney
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here