Advertisement

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

March 2, 2023
Google News 2 minutes Read
m sivasankar bail application verdict today

ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കലൂർ പി എം എൽ എ കോടതിയാണ് വിധി പറയുക. ( m sivasankar bail application verdict today )

ജാമ്യാപേക്ഷയെ ഇ ഡി ശക്തമായി എതിർത്തു. ശിവശങ്കരന് എതിരെ ശക്തമായ തെളിവുകളും മൊഴികളും ഉണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു.

ഫെബ്രുവരി 14 നാണ് ഇഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. 9 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് റിമാൻഡ് ചെയ്തത്.

Story Highlights: m sivasankar bail application verdict today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here