Advertisement

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ

March 2, 2023
2 minutes Read
Man arrested in POCSO Case

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിലായി. തൃശ്ശൂർ കൂർക്കഞ്ചേരി സോമിൽ റോഡിൽ സ്വദേശി അറക്കൽ വീട്ടിൽ 21 വയസ്സുള്ള ആസാഫ് ആണ് പിടിയിലായത്. നെടുപുഴ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Man arrested in POCSO Case

രണ്ടു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ്സ് മുതൽ പ്രണയം നടിച്ച് കൂടെ കൊണ്ടുനടന്ന പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ച് ഗർഭിണി ആക്കിയത്. തുടർന്ന്, തൃശ്ശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മാസം തികയാതെ പെൺകുട്ടി പ്രസവിച്ചു. എന്നിട്ടും വീണ്ടും പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി ഇക്കാര്യം പറഞ്ഞ് വീണ്ടും പീഡനം ആവർത്തിക്കുകയായിരുന്നു.

Read Also: പ്രണയപക; യുവതിയെ നടുറോഡിൽ കുത്തി കൊലപ്പെടുത്തി

ഇതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. നെടുപുഴ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. രാംകുമാർ, സിവിൽ പോലീസ് ഓഫിസർമാരായ ശ്രീജിത്ത്, ധനേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ ജാൻസി, ജയന്തി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Story Highlights: Man arrested in POCSO Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top