സന്തോഷ് ട്രോഫി: ചരിത്രമെഴുതി മേഘാലയ ഫൈനലിൽ, 47 വർഷങ്ങൾക്ക് ശേഷം ഇടം കണ്ടെത്തി കർണാടകം

സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫിയിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മേഘാലയയും കർണാടകവും ഫൈനലിൽ. ആദ്യമായി മേഘാലയ സന്തോഷ് ട്രോഫിയുടെ ഫൈനലിലേക്ക് ഇടം നേടുന്നത്. ആവേശകരമായ മത്സരത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് വടക്കു കിഴക്കൻ ഫുട്ബോൾ പെരുമയുമായി മേഘാലയ ഫൈനലിൽ ഇടം നേടുന്നത്. മറ്റൊരു മത്സരത്തിൽ സർവീസസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് പഞ്ചാബിന്റെ ഫൈനലിലേക്കുള്ള മുന്നേറ്റം. 1975-1976 സീസണിലാണ് കർണാടകം അവസാനമായി സന്തോഷ് ട്രോഫിയുടെ ഫൈനലിൽ കടന്നത്. Meghalaya and Karnataka entered Santosh Trophy Final
റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പഞ്ചാബിനെതിരെയുള്ള സെമി ഫൈനൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ 91 ആം മിനുട്ടിൽ ഷീൻ ഷോക്തുങ് നേടിയ ഗോളാണ് മേഘാലയയെ ഫൈനലിലേക്ക് എത്തിച്ചത്. എട്ട് തവണ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമായ പഞ്ചാബ് ആയിരുന്നു ആദ്യ ഗോൾ നേടിയത്. പരംജിത് സിങ്ങിലൂടെ 16 ആം മിനുട്ടിൽ പഞ്ചാബ് ലീഡ് നേടി. എന്നാൽ, 37 ആം മിനുട്ടിൽ ഫിഗോ സിന്ടിയിലൂടെ മേഘാലയ സമനില പിടിച്ചു. ഷീൻ ഷോക്തുങ്ങിലൂടെ വിജയവും.
രണ്ടാം മത്സരത്തിൽ ശക്തരായ സർവീസസിനെ തകർത്ത് കറുത്ത കുതിരകളായി കർണാടകം സന്തോഷ് ട്രോഫി ഫൈനലിൽ ഇടം നേടുമ്പോൾ തകരുന്നത് സംസ്ഥാനത്തിന്റെ 47 വർഷത്തെ ദുഖമാണ്. റോബിൻ യാദവ്, അങ്കിത്, സുനിൽ കുമാർ എന്നിവർ കർണാടകത്തിനായി ഗോളുകൾ നേടി. സെർവീസസിന്റെ ഏക ഗോൾ നേടിയത് ബികാഷ് താപ്പയാണ്.
മേഘാലയയും കർണാടകയുമായുള്ള ഫൈനൽ മത്സരം മാർച്ച് 4 ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 9 മണിക്ക് കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും.
Story Highlights: Meghalaya and Karnataka entered Santosh Trophy Final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here