നാഗാലാൻഡ് തെരഞ്ഞെടുപ്പ്: രണ്ട് സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികൾ മുന്നിൽ

നാഗാലാൻഡ് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതാ സ്ഥാനാർത്ഥികൾ മുന്നിൽ. എൻഡിപിപിയുടെ ഹെഖാനി ജഖാലു, സൽഹൗതുവോനുവോ ക്രൂസെ എന്നിവർ ദിമാപൂർ-3, വെസ്റ്റേൺ അംഗാമി സീറ്റുകളിലും ലീഡ് ചെയ്യുന്നു. സംസ്ഥാന പദവി ലഭിച്ചിട്ട് 60 വര്‍ഷമായിട്ടും ഇതുവരെ ഒരൊറ്റ വനിതാ എംഎല്‍എ പോലുമില്ലാത്ത സംസ്ഥാനമാണ് നാഗാലാന്‍ഡ്. സംസ്ഥാനത്തെ ആദ്യ വനിതാ നിയമസഭാംഗമെന്ന പദവി ലഭിക്കാനായി നാല് വനിതകളാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സഖ്യം 2 സീറ്റുകൾ നേടി 38 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ബിജെപി സ്ഥാനാർത്ഥി പി.ബഷാങ്‌മോങ്‌ബ ചാങ് എതിരാളിയായ എൻസിപിയുടെ ടോയാങ് ചാങ്ങിനെക്കാൾ 5,644 വോട്ടുകൾക്ക് തുയൻസങ് സദർ-1 സീറ്റിൽ വിജയിച്ചു. നേരത്തെ അകുലുട്ടോ സീറ്റിൽ നിന്ന് സ്ഥാനാർത്ഥി കഷെറ്റോ കിനിമി എതിരില്ലാതെ വിജയിച്ചിരുന്നു.
ഉപമുഖ്യമന്ത്രിയും ബിജെപി നോമിനിയുമായ വൈ പാറ്റൺ വോഖയിലെ ത്യുയി സീറ്റിൽ 110 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എൻഡിപിപി നേതാവും നാഗാലാൻഡ് മുഖ്യമന്ത്രിയുമായ നെയ്ഫിയു റിയോ കോൺഗ്രസ് എതിരാളിയായ സെയ്‌വിലി സച്ചുവിനെതിരെ 6,394 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.
Story Highlights: Nagaland Assembly Election Results: Women ahead in two seats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here