Advertisement

ദന്ത ഡോക്ടറില്‍ നിന്ന് ത്രിപുരയുടെ മുഖ്യമന്ത്രി പദത്തിലെത്തിയ മാണിക് സഹ

March 2, 2023
Google News 2 minutes Read
who is tripura chief minister manik saha

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വീണ്ടും ഭരണത്തുടര്‍ച്ചയിലേക്ക് സംസ്ഥാനം. മുഖ്യമന്ത്രി മാണിക് സഹയുടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ദന്ത ഡോക്ടറില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്കെത്തിയ മാണിക സഹയുടെ കഥ ഇങ്ങനെ.(who is tripura chief minister manik saha)

തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കെ ബിപ്ലബ് കുമാര്‍ ദേബ് രാജിവച്ചതിനെ തുടര്‍ന്നാണ് മാണിക് സഹ 2022ല്‍ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ കോണ്‍ഗ്രസ് നേതാവാവായിരുന്ന മാണിക് സാഹ ആറ് വര്‍ഷം മുമ്പ് മാത്രമാണ് ബിജെപിയില്‍ ചേര്‍ന്നതെങ്കിലും വളരെ പെട്ടന്ന് തന്നെ രാഷ്ട്രീയത്തിലുയര്‍ന്ന് സംസ്ഥാന ഭരണനേതൃത്വത്തിലേക്കെത്തി.

മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ത്രിപുരയിലെ ഏക രാജ്യസഭാ സീറ്റ് സ്വന്തമാക്കിയാണ് സഹയുടെ നേട്ടം തുടങ്ങുന്നത്. 2016ലായിരുന്നു മാണിക് സഹ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2020ല്‍ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റായി. ബിപ്ലബ് കുമാര്‍ ദേബ് രാജിവച്ചതിനെ തുടര്‍ന്ന് 2022ല്‍ ത്രിപുര മുഖ്യമന്ത്രിയായി. അങ്ങനെയാണ് 25 വര്‍ഷത്തെ ഇടത് ഭരണം അവസാനിനിപ്പിച്ച് ബിജെപിയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച ബിപ്ലബ് കുമാറിന്റെ പിന്ഗാമിയായി സഹയുടെ വരവ്.

ത്രിപുര ക്രിക്കറ്റ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായ സഹ, ത്രിപുര മെഡിക്കല്‍ കോളജില്‍ അധ്യാപകനുമായിരുന്നു. പട്നയിലെ ഗവണ്‍മെന്റ് ഡെന്റല്‍ കോളജില്‍ നിന്നും ലഖ്നൗവിലെ കിംഗ് ജോര്‍ജസ് മെഡിക്കല്‍ കോളജില്‍ നിന്നും ഡെന്റല്‍ സര്‍ജറിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് മാണിക് സഹ.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

ത്രിപുര മെഡിക്കല്‍ കോളജിലും അഗര്‍ത്തലയിലെ ഡോ. ബ്രാം ടീച്ചിംഗ് ഹോസ്പിറ്റലിലും പ്രൊഫസറായി ജോലി ചെയ്തു സഹ. 2016ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 2020ല്‍ ത്രിപുര ബിജെപി യൂണിറ്റിന്റെ പ്രസിഡന്റായി നിയമിതനായി. ഇപ്പോള്‍ ത്രിപുരയിലെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കണക്കുകൂട്ടലുകളില്‍ മുന്‍നിരയിലുണ്ട് മാണിക് സഹയുടെ പേര്.

Story Highlights: who is tripura chief minister manik saha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here