ഡബ്ല്യുപിഎൽ മാസ്കോട്ട് ‘ശക്തി’; മത്സരങ്ങൾ ആരംഭിക്കാൻ ഇനി ഒരു നാൾ

വനിതാ പ്രീമിയർ ലീഗ് മാസ്കോട്ടായി ‘ശക്തി’ എന്ന പെൺ കടുവയെ അവതരിപ്പിച്ചു. ഡബ്ല്യുപിഎലിൻ്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് കരുത്തിൻ്റെ പ്രതീകമായി ശക്തിയെ അവതരിപ്പിച്ചത്. മാസ്കോട്ടിനൊപ്പം പ്രീമിയർ ലീഗിൻ്റെ ഔദ്യോഗിക ഗാനവും അവതരിപ്പിച്ചു. മാർച്ച് നാലിനാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കുക. (wpl mascot shakti introduced)
മാർച്ച് നാലിന് മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ജയൻ്റ്സിനെ നേരിടും. മുംബൈയെ ഹർമൻപ്രീത് കൗറും ഗുജറാത്തിനെ ബെത്ത് മൂണിയുമാണ് നയിക്കുക.
Read Also: ഡബ്ല്യുപിഎൽ: ഡൽഹിയെ നയിക്കാൻ മെഗ് ലാനിങ്ങ്; ജഴ്സി അവതരിപ്പിച്ചു
ലേലത്തിൽ 1.8 കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയ ഹർമൻ തന്നെയാവും ക്യാപ്റ്റനെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയാണ് ഹർമൻ. മാർച്ച് നാലിന് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കും. 150 രാജ്യാന്തര ടി-20കൾ കളിച്ച ഒരേയൊരു താരമാണ് ഹർമൻ. പുരുഷ ടീം ക്യാപ്റ്റൻ രോഹിത് ശർമ 148 ടി-20 മത്സരങ്ങളുമായി രണ്ടാമതുണ്ട്. സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുക.
Fast, fierce and full of fire! She's ready to set the field ablaze, lekin #YehTohBasShuruatHai !
— Jay Shah (@JayShah) March 2, 2023
Introducing the embodiment of the #TATAWPL our mascot #Shakti ! @BCCI @BCCIWomen @wplt20 @viacom18#WPL2023 #WomensPremierLeague pic.twitter.com/oZcKm7aGwq
ഡൽഹി ക്യാപിറ്റൽസിനെ ഓസീസ് ക്യാപ്റ്റൻ മെഗ് ലാനിങ്ങ് നയിക്കും. ഇന്ത്യൻ താരം ജമീമ റോഡ്രിഗസ് വൈസ് ക്യാപ്റ്റനാണ്. ഇതോടെ വനിതാ പ്രീമിയർ ലീഗിലെ മൂന്നാമത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റനാണ് ഇത്. യുപി വാരിയേഴ്സിനെ ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലിയും ഗുജറാത്ത് ജയൻ്റ്സിനെ ഓസ്ട്രേലിയയുടെ മറ്റൊരു വിക്കറ്റ് കീപ്പർ ബെത്ത് മൂണിയും നയിക്കും.
വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരും പുറത്താണ്. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിംഗിൻ്റെ വക്താവുമായ ചമരി അത്തപ്പട്ടു, ഏത് ടി-20 ടീം എടുത്താലും അനായാസം ഇടം കണ്ടെത്തുന്ന ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ യുവ സ്പിൻ സെൻസേഷൻ അലാന കിങ്ങ് തുടങ്ങി ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു. ഇത്തരം ചില കുഴപ്പങ്ങളുണ്ടെങ്കിലും കോടികളൊഴുകിയ താരലേലം ഇന്ത്യയിലെയും ആഗോളതലത്തിലെയും വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങളാണ് ഒരുക്കുന്നത്. മുംബൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ താരലേലം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ മുംബൈ മണ്ടത്തരം കാട്ടി.
Story Highlights: wpl mascot shakti introduced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here