Advertisement

പിഎസ്ജി താരം അഷ്റഫ് ഹക്കീമിക്കെതിരെ ബലാത്സംഗക്കുറ്റം

March 3, 2023
Google News 1 minute Read

പിഎസ്ജി – മൊറോക്കൻ താരം അഷ്റഫ് ഹക്കീമിക്കെതിരെ ബലാത്സംഗക്കുറ്റം. താരം വീട്ടിലേക്ക് വിളിച്ചുവരുത്തി തന്നെ ബലാത്സംഗം ചെയ്തെന്ന ഫ്രഞ്ച് യുവതിയുടെ പരാതിയിന്മേലാണ് ഹക്കീമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പരാതി ലഭിച്ചതിനു പിന്നാലെ ഹക്കീമിയെ പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ മാസം 25ന് ബുലോയ്നിലുള്ള ഹക്കീമിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് താൻ രക്ഷപ്പെട്ടതെന്ന് യുവതി പൊലീസിനു മൊഴി നൽകിയിരുന്നു.

Story Highlights: achraf hakimi rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here