Advertisement

കർണാടകയിൽ ആപ്പിൾ നിർമാണ യൂണിറ്റ്, സംസ്ഥാനത്ത് ഐഫോണുകൾ നിർമിക്കും; മുഖ്യമന്ത്രി ബൊമ്മൈ

March 3, 2023
Google News 2 minutes Read
iphone karnataka

ആപ്പിൾ ഐഫോൺ സ്മാർട്ട്ഫോണുകൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ യൂണിറ്റ് കർണാടകയിൽ ആരംഭിക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബൊമ്മൈ ട്വിറ്ററിൽ കുറിച്ചു.

300 ഏക്കർ വിസ്തൃതിയുള്ള പുതിയ ഫാക്ടറിയിൽ ആപ്പിൾ ഫോണുകൾ നിർമ്മിക്കുമെന്ന് ബസവരാജ് ബൊമ്മൈ അറിയിച്ചു. ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സംസ്ഥാനത്ത് ധാരാളം അവസരങ്ങൾ തുറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, 2025-ഓടെ ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള ശ്രമങ്ങളിൽ സംസ്ഥാന സർക്കാരും സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റും ബൊമ്മൈ ടാഗ് ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുടെയും ഇരട്ട എഞ്ചിൻ സർക്കാരാണ് കർണാടകയ്ക്ക് നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയും സൃഷ്ടിക്കാൻ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആപ്പിൾ ഐഫോൺ വിതരണക്കാരായ ഫോക്‌സ്‌കോൺ കർണാടകയിലെ ബെംഗളൂരുവിൽ ഒരു പുതിയ നിർമ്മാണ കേന്ദ്രത്തിനായി 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ആപ്പിൾ ഇൻക് ഇന്ത്യയിൽ പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നു എന്നാണ് റിപ്പോർട്ട്. ബെംഗളൂരു വിമാനത്താവളത്തിന് സമീപം സ്ഥാപിക്കുന്ന 300 ഏക്കർ നിർമ്മാണ പ്ലാന്റിൽ ഐഫോൺ ഭാഗങ്ങൾ ഫോക്‌സ്‌കോൺ നിർമിക്കും.

Story Highlights: Apple phones to be built in K’taka soon, to create 1 lakh jobs: CM Bommai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here