Advertisement

മത്സ്യകന്യകയുടെ രൂപമുള്ള കുരങ്ങനോ? ചുരുളഴിഞ്ഞത് ഭീകരമായ അന്ധവിശ്വാസത്തിന്റെ കഥയോ? മത്സ്യകന്യക മമ്മിയുടെ ഉറവിടം ഇതാണ്…

March 3, 2023
Google News 3 minutes Read
mermaid mummy discovered in Japan is even weirder than scientists expected

മൃഗങ്ങളുടെ ഉടലും ശരീരത്തിന്റെ താഴ്ഭാഗത്ത് മത്സ്യത്തിന്റേത് പോലുള്ള ആകൃതിയുമുള്ള മത്സ്യകന്യക മമ്മി ചരിത്രത്തിലെ ചുരുളഴിയാത്ത രഹസ്യങ്ങളില്‍ ഒന്നാണെന്നാണ് കഴിഞ്ഞ ദിവസം വരെ ലോകം വിചാരിച്ചിരുന്നത്. ജപ്പാനിലെ ഒകയാമ പ്രിഫെക്ചറില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തിനുള്ളില്‍ ഒരു മരപ്പെട്ടിയില്‍ സൂക്ഷിച്ച നിലയിലുള്ള മമ്മിയ്ക്ക് പിന്നിലുള്ള ആ രഹസ്യവും ഗവേഷകര്‍ കണ്ടെത്തി. പുറത്തുവന്നതോ എല്ലാവരും വിചാരിച്ചതിലും ഭീകരമായ ചില കഥകളും… (mermaid mummy discovered in Japan is even weirder than scientists expected)

200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മത്സ്യത്തൊഴിലാളിയ്ക്ക് ലഭിച്ചതാണ് ഈ മത്സ്യകന്യക മമ്മിയെന്നാണ് ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 12 ഇഞ്ച് (30.5 സെന്റീമീറ്റര്‍) നീളമാണ് ഈ മമ്മിയ്ക്കുള്ളത്. മനുഷ്യന്റെയോ മൃഗത്തിന്റേയോ ഉടലിനൊപ്പം മത്സ്യത്തിന്റെ ഭാഗങ്ങള്‍ കൂടി ചേര്‍ന്ന രൂപമായതിനാല്‍ കടലില്‍ നിന്ന് ലഭിച്ചത് മത്സ്യകന്യകയുടെ മമ്മിയാണെന്ന് എല്ലാവരും ധരിക്കുകയായിരുന്നു.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

ജാപ്പനീസ് പുരാണത്തിലെ നിങ്ക്യോയോട് മനുഷ്യന്റെ തലയും മത്സ്യത്തിന്റെ ഉടലുമുള്ള ഈ രൂപത്തിന് സാദൃശ്യമുണ്ടായിരുന്നു. ദീര്‍ഘായുസും ആരോഗ്യവും വര്‍ധിപ്പിക്കാനുള്ള ഒരു തട്ടിപ്പായി മത്സ്യബന്ധന മമ്മിയുടെ കഥ പിന്നീട് ഉപയോഗിക്കപ്പെട്ടുവെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ജപ്പാനിലെ കുറാഷിക്കി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ ഗവേഷകരാണ് ക്ഷേത്രഅധികൃതരുടെ അനുമതിയോടെ മത്സ്യകന്യക മമ്മിയെ വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയത്. ഇത് പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടായ ഏതെങ്കിലും ജീവിയല്ലെന്നും മനുഷ്യര്‍ കൃത്രിമമായി നിര്‍മിച്ച ഒന്നാണിതെന്നും ഗവേഷകര്‍ കണ്ടെത്തി.

ഈ വസ്തുവിന്റെ ഉടല്‍ വിചാരിച്ചതുപോലെ കുരങ്ങന്റേതല്ലെന്നും തുണി, കടലാസ്, പരുത്തി എന്നിവ കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്നും ഗവേഷകര്‍ കണ്ടെത്തി. നട്ടെല്ലുകളുടെ സ്ഥാനത്ത് ലോഹകുറ്റികള്‍ ഉപയോഗിച്ചു. ശരീരത്തിന്റെ താഴത്തെ ഭാഗം മത്സ്യത്തിന്റേത് തന്നെയാണ്. സസ്തനികളുടെ മുടിയും മത്സ്യത്തിന്റെ തൊലിയും, ഒരു പഫര്‍ഫിഷില്‍ നിന്ന്, കൈകള്‍, തോളുകള്‍, കഴുത്ത്, കവിള്‍ ഭാഗങ്ങള്‍ എന്നിവയും എടുത്തിട്ടുണ്ട്. അന്ധവിശ്വാസങ്ങളുടെ പേരില്‍ മനുഷ്യരെ കബളിപ്പിക്കാനാണ് ഈ മമ്മി കൃത്രിമമായി നിര്‍മിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. ഗവേഷണത്തെത്തുടര്‍ന്ന് പതിറ്റാണ്ടുകളായി പ്രചരിച്ചിരുന്ന ഒരു അന്ധവിശ്വാസം കൂടിയാണ് പൊളിയുന്നത്.

Story Highlights: mermaid mummy discovered in Japan is even weirder than scientists expected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here