‘സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കണം’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എം.കെ രാഘവന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി എം. കെ രാഘവന്‍ എംപി. വിമര്‍ശനവും വിയോജിപ്പും പറ്റാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മാറിയെന്നാണ് വിമര്‍ശനം. സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണെന്നും എം കെ രാഘവന്‍ കുറ്റപ്പെടുത്തി.(MK raghavan MP against congress leadership)
‘രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരും തയ്യാറല്ല. സ്ഥാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കണം. അത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. സ്ഥാനവും മാനവും വേണമെങ്കില്‍ ഒന്നും മിണ്ടാതിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ അവസ്ഥ. അതില്‍ വലിയ ദുഃഖമുണ്ട്.
Read Also: ഭാര്യയെ ഒഴിവാക്കാൻ മർദനവും ആഭിചാര ക്രിയയും; ആലപ്പുഴയിൽ സിപിഐഎം നേതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
എന്ത് പുനഃസംഘടനയാണെന്ന് പറഞ്ഞാലും സ്വന്തക്കാരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറത്ത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ആരെയും കൊണ്ടുവരുന്നില്ല. നാളെ നമ്മുടെ പോക്ക് എങ്ങോട്ടാണെന്ന് സ്വയം ആലോചിക്കണം’. എം കെ രാഘവന്‍ വിമര്‍ശിച്ചു.
Story Highlights: MK raghavan MP against congress leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here