റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു
വേതന പരിഷ്‌കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു. ഇ – പോസ് ഇല്‌ക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാർ ഉടൻ പരിഹരിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ( ration shop owners strike )
കേരളത്തിലെ റേഷൻ വിതരണ മേഖല നേരിടുന്ന പ്രതിസന്ധികൾ സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ചാണ് വ്യാപാരികൾ സമരത്തിനൊരുങ്ങുന്നത്. അടിക്കടി ഉണ്ടാകുന്ന ഇ -പോസ് മെഷ്യീൻ തകരാർ റേഷൻ വിതരണം താളം തെറ്റിക്കുന്നുവെന്നും റേഷൻ വാങ്ങുന്നവരുടെ എണ്ണവും ഗണ്യമായി കുറഞെന്നും വ്യാപാരികൾ പറയുന്നു.
Read Also: ഇ പോസ് സംവിധാനം പണിമുടക്കി; സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം പ്രതിസന്ധിയിൽ
റേഷൻ വ്യാപാരികൾക്ക് നേരെ ആക്രമണവും നടത്തുന്നത് പതിവായി. കൊച്ചി അമരാവതിയിൽ രോഗിയായ റേഷൻ വ്യാപാരിയെ യുവാവ് ആക്രമിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണം ഉയർന്നു. റേഷൻ വ്യാപാരികൾക്ക് തുല്യവേതനം ഉറപ്പാക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെയും പ്രതിഷേധം കടുപ്പിക്കാനാണ് വ്യാപാരികളുടെ തീരുമാനം.
Story Highlights: ration shop owners strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here