Advertisement

അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാര ദൗത്യം; ഇമാറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി യാത്ര പുറപ്പെട്ടു

March 3, 2023
3 minutes Read
UAE astronaut Sultan Al Neyadi due to dock at space station

അറബ് ലോകത്തെ ആദ്യത്തെ ദീർഘകാല ബഹിരാകാശ സഞ്ചാര ദൗത്യത്തിനായി ഇമാറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി യാത്ര പുറപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു നെയാദിയുൾപ്പെടെയുളളവരെ വ​ഹിച്ചുളള റോക്കറ്റ് കുതിച്ചുയർന്നത്. ( UAE astronaut Sultan Al Neyadi due to dock at space station ).

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ് എക്സ് ഫാൽക്കൺ–9 റോക്കറ്റിലാണ് സുൽത്താൻ അൽ നെയാദിയുൾപ്പെടെയുളളവർ ബഹിരാകാശത്തേക്കു യാത്ര തിരിച്ചത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റി വച്ചത്. അസ്സലാമു അലൈക്കും എന്ന് പേടത്തിലിരുന്ന് അറബിക് ഭാഷയിൽ സുൽത്താൽ അൽ നെയാദി ട്വീറ്റ് ചെയ്തു.

Read Also: അറബ് ലോകത്തിലെ ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യം; ഇമാറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി അടുത്തമാസം പുറപ്പെടും

വിക്ഷേപണത്തിന് സാക്ഷിയാകാൻ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അടക്കമുള്ള പ്രമുഖർ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ എത്തിയിരുന്നു. ആറുമാസക്കാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നെയാദി യുഎഇ ആസ്ട്രോനറ്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള നിരവധി പരീക്ഷണങ്ങളുടെയും ഭാ​ഗമാവും. ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ്​ നിർവഹിക്കുക.

നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യയുടെ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സുൽത്താന് ഒപ്പമുണ്ടാവുക. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ അൽ നെയാദിക്ക് അഭിനന്ദനം അറിയിച്ചു.

Story Highlights: UAE astronaut Sultan Al Neyadi due to dock at space station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top