Advertisement

‘ഹിന്ദുക്കളെ കുടുക്കുന്നു’: ലോക പുസ്തക മേളയിലെ സൗജന്യ ബൈബിൾ വിതരണത്തിനെതിരെ വിഎച്ച്പി

March 3, 2023
Google News 4 minutes Read
world book fair delhi

ഡൽഹി ലോക പുസ്തക മേളയിലെ സൗജന്യ ബൈബിൾ വിതരണത്തിൽ പ്രതിഷേധം. ക്രിസ്ത്യൻ ഗ്രൂപ്പുകളും മിഷനറിമാരും ഹിന്ദുക്കളെ കുടുക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അവകാശപ്പെട്ടു.

‘പ്രതിഷേധിച്ച അംഗങ്ങൾ ഞങ്ങളുമായി നേരിട്ട് ബന്ധമുള്ളവരല്ല. സൗജന്യ പുസ്തകങ്ങൾ വിതരണം ചെയ്യുന്നതോ അല്ലാത്തതോ അല്ല വിഷയം. ഇത് അടിസ്ഥാനപരമായി മാനസികാവസ്ഥയുടെ ചോദ്യമാണ്. ഇത്തരക്കാർ ആളുകളെ കബളിപ്പിച്ച്, മറ്റ് മതങ്ങളെ അവഹേളിക്കുന്നതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.’- വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന ന്യൂഡൽഹി ലോക പുസ്തകമേളയിൽ (NDWBF) ബൈബിളിന്റെ കോപ്പികൾ സൗജന്യമായി വിതരണം ചെയ്യുന്നതിനെതിരെ ഒരു കൂട്ടം ആളുകൾ ഒരു ക്രിസ്ത്യൻ സംഘടനയുടെ സ്റ്റാളിൽ പ്രതിഷേധിച്ചിരുന്നു. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു ക്രിസ്ത്യൻ സംഘടനയായ ഗിഡിയോൺസ് ഇന്റർനാഷണൽ നടത്തുന്ന സ്റ്റാളിൽ ചിലർ മതപരമായ മുദ്രാവാക്യം വിളിക്കുകയും സൗജന്യ ബൈബിൾ വിതരണം നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോ.

സംഭവത്തിൽ പുസ്തകമേളയുടെ സംഘാടകരോ ഗിഡിയോൺസ് ഇന്റർനാഷണലോ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Story Highlights: VHP accuses Christian groups after free distribution of Bibles at Delhi World Book Fair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here