Advertisement

കൈക്കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാനാണെന്ന് തെറ്റിധരിപ്പിച്ച് മുക്കുപണ്ടം പണയപെടുത്തി പണം തട്ടിയ സ്ത്രീ അറസ്റ്റിൽ

March 3, 2023
Google News 1 minute Read
Woman arrested for pawning rolled gold

സ്വർണപ്പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപെടുത്തി പണം തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ. മട്ടാഞ്ചേരി കപ്പലണ്ടിമുക്കിലാണ് സംഭവം. കൊല്ലം ചവറ സ്വദേശിനി അഭിരാമിയെയാണ് മട്ടാഞ്ചേരി അസി. കമ്മീഷണർ കെ.ആർ. മനോജ്, പൊലീസ് ഇൻസ്‌പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

Read Also: മുക്കുപണ്ടം പണയം വെക്കാനെത്തിയ യുവാവ് പിടിയിൽ

കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിരാമിയും മറ്റൊരു സ്ത്രീയും കൈക്കുഞ്ഞുമായി സ്ഥാപനത്തിൽ എത്തുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാനാണെന്ന് പറഞ്ഞാണ് മുക്കുപണ്ടം പണയപ്പെടുത്തി ഒരുലക്ഷം രൂപ വാങ്ങിയത്. പിന്നീട് തട്ടിപ്പ് മനസിലാക്കിയ സ്വർണപ്പണയ സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സി.സി ടിവി ദൃശ്യങ്ങളുടേയും ഫോൺ വിവരങ്ങളുടേയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കൊപ്പം സ്ഥാപനത്തിൽ എത്തിയ മറ്റൊരു സ്ത്രീയും ആസൂത്രകരായ രണ്ടുപേരും ഇനി പിടിയിലാകാനുണ്ട്.

Story Highlights: Woman arrested for pawning rolled gold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here