ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീ പടരുന്നു; പ്രദേശത്ത് കനത്ത പുകയും രൂക്ഷ ഗന്ധവും പടരുന്നു

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീ പടരുന്നു. പ്രദേശത്ത് പടരുന്ന കനത്ത പുക ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പുക തട്ടി സമീപവാസികൾക്ക് കണ്ണ് നീറുന്നുണ്ട്. രൂക്ഷ ഗന്ധം ശ്വാസം മുട്ടലിനും കാരണമാകുന്നുണ്ട്. കാറ്റിനൊപ്പം കനത്ത പുകയും രൂക്ഷ ഗന്ധവും നാഗത്തിനെ പ്രതിസന്ധിയിലാക്കും വിധം പടരുകയാണ്. രണ്ട് ദിവസമായി ഫയർ ഫോഴ്സ് തീ അണയ്ക്കാനുള്ള പരിശ്രമത്തിലാണ്. തീ പടരാനുള്ള കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അട്ടിമറിശ്രമങ്ങളുണ്ടെന്ന് ആരോപണങ്ങൾ ഉണ്ടെങ്കിലും അതിന് തെളിവുകൾ ലഭ്യമായിട്ടില്ല. Brahmapuram waste plant fire
മാലിന്യകൂമ്പാരത്തിന്റെ വിസ്തൃതി വളരെ വലുതായതിനാൽ ഇനിയും തീ എത്ര പടരുമെന്നതിൽ വ്യക്തതയില്ല. വെള്ളം ഉപയോഗിച്ച് മുകൾ ഭാഗത്തെ തീ അണയ്ക്കാൻ സാധിക്കുന്നുണ്ടെങ്കിലും അതിലും വേഗത്തിൽ ഉൾഭാഗത്തേക്ക് തീ പടരുന്നത് അധികൃതരെ പ്രതിസന്ധിയിലാക്കുന്നു. മുൻപ് തീ പിടുത്തമുണ്ടായപ്പോഴും മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് കെടുത്തിയത്.
സമീപത്ത് താമസിക്കുന്നവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരോട് മാരനായുള്ള നിർദേശം അധികൃതർ നൽകിയിട്ടുണ്ട്. വൃദ്ധർ, കുട്ടികൾ, ആസ്മ പ്രശ്നങ്ങൾ ഉള്ളവർ, മറ്റ് ശ്വാസ തടസങ്ങൾ ഉള്ളവർ, പനി, ചുമ മുതലായവ ഉള്ളവർ മാറി താമസിക്കണമെന്ന് ആയിരുന്നു നിർദേശം. പ്രദേശത്തിന് സമീപമുള്ള ഐടി ഹബ്,. വിദ്യാഭാസ മേഖല, മറ്റ് തൊഴിൽ ഇടങ്ങൾ എന്നിവയെ ഗുരുതരമായി ബാധിക്കുന്ന രീതിയിലേക്കാണ് നിലവിൽ തീ പിടുത്തവും പുക ശല്യവും നീങ്ങുന്നത്. രണ്ട് ദിവസം മുന്പാണ് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്.
Story Highlights: Brahmapuram waste plant fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here