ബി.ബി.സി ടോപ് ഗിയർ ഇന്ത്യ അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ; നന്ദിയറിച്ച് താരം

2023 ലെ ബി.ബി.സി ടോപ്ഗിയർ ഇന്ത്യാ അവാർഡ് സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. ഈ വർഷത്തെ പെട്രോൾഹെഡ് പുരസ്‌കാരമാണ് ദുൽഖറിന് ലഭിച്ചിരിക്കുന്നത്. ദുൽഖർ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങൾ താരം തന്നെ ഫേസ്ബുക്കിൽ പങ്കുവച്ചു.(Dulquer salmaan won the bbc top gear india award)
ടോപ് ഗിയർ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ ഒരെണ്ണം മാത്രമാണ് സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത്.അടുത്തിടെയാണ് ‘ചുപ്’എന്ന ചിത്രത്തിന് ദുല്‍ഖറിന് ദാദസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് പുരസ്കാരം ലഭിച്ചത്.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചത്:
ബിബിസി ടോപ്‌ഗിയർ ഇന്ത്യ അവാർഡ് ലഭിച്ച ഏറ്റവും മനോഹരമായ രാത്രിയാണിത്. പ്രിയ സുഹൃത്തായ രമേഷ് സോമാനിക്കും മികച്ച ആതിഥേയരായതിന് TG ഇന്ത്യയുടെ മുഴുവൻ ടീമിനും നന്ദി. വളരെക്കാലമായി വായനക്കാരനായത് മുതൽ ടീമിനെ കണ്ടുമുട്ടാൻ ആഗ്രഹിച്ചിരുന്നു.
ഈ വർഷത്തെ മികച്ച EV മോട്ടോർസൈക്കിളിനുള്ള അവാർഡ് നേടിയ നാരായൺ, നിരജ് രാജ്മോഹൻ എന്നിവർക്ക് അവാർഡ് സമ്മാനിച്ചതിന്റെ അഭിമാനം എനിക്കുണ്ട്. എന്റെ പ്രിയപ്പെട്ട ചില ഓട്ടോമോട്ടീവ് കമ്പനികളുടെ എല്ലാ തലവന്മാരെയും ഞാൻ കാണുകയും സമാന ചിന്താഗതിക്കാരുമായി രാത്രി മുഴുവൻ സംസാരിക്കുകയും ചെയ്തു.
മോട്ടോർസൈക്കിളിനോടുള്ള എന്റെ സ്നേഹം ഒരിക്കലും വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ്. ഇത് ഇതുപോലെയുള്ള അനുഭവങ്ങളിലേക്ക് നയിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എല്ലാവർക്കും നന്ദി.
Story Highlights: Dulquer salmaan won the bbc top gear india award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here