ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതം; വിവാഹം വേണ്ടെന്ന് വച്ച് വരൻ

വിവാഹ ദിനത്തിൽ കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം വികൃതമായി. ഇത് കണ്ടതോടെ വരന്‍ വിവാഹത്തിൽ നിന്നും പിന്മാറി. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം. ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായതാണ് വിവാഹം മുടങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്.
യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബ്യൂട്ടിപാര്‍ലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യന്‍ ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നു. പിന്നാലെ മുഖം കറുത്തനിറമാവുകയും ചെയ്തു. ഇത് കണ്ടതോടെയാണ് വരൻ വിവാഹം ഉപേക്ഷിച്ചത്.
യുവതിയുടെ കുടുംബം ബ്യൂട്ടിപാര്‍ലറിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. ബ്യൂട്ടിപാര്‍ലര്‍ ഉടമ ഗംഗക്കെതിരെ പൊലീസ് കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Read Also: അമിത ശബ്ദത്തിൽ ഡിജെ; വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു
Story Highlights: Karnataka woman’s face disfigured during makeup, groom calls off wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here