Advertisement

​ഗവർണറുടെ മറുപടി ലഭിച്ചില്ല; ഡി ലിറ്റ് നൽകാൻ കഴിയാതെ മലയാള സർവകലാശാല; ബഹുമതി ലഭിച്ചവരെ ഖേദം അറിയിച്ച് മുൻ വി സി

March 4, 2023
Google News 4 minutes Read
Malayalam University unable to award D Litt because of governor's late replay

ഗവർണറുടെ മറുപടി ലഭിക്കാത്തതിനാൽ രണ്ട് വർഷം മുൻപ് പ്രഖ്യാപിച്ച ഡി ലിറ്റ് നൽകാനാകാതെ മലയാള സർവകലാശാല. ഡി ലിറ്റ് ദാനത്തിന് സമയം അനുവധിക്കണമെന്ന് ആവശ്യപ്പെട്ട് 12 തവണ സർവകലാശാല ഗവർണർക്ക് കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. വിഷയത്തിൽ ഖേദമറിയിച്ച് മുൻ വി സി അനിൽ വള്ളത്തോൾ ഡി – ലിറ്റ് ബഹുമതി ലഭിച്ചവർക്ക് കത്ത് അയച്ചു. (Malayalam University unable to award D Litt because of governor’s late replay)

2021 ജൂലൈയിലാണ് മലയാള സർവകലാശാല ഡി – ലിറ്റ് പ്രഖ്യാപിച്ചത്. ഡോ.എം ലീലാവതി, എം.കെ സാനു, ആർട്ടിസ്റ്റ് നമ്പൂതിരി, സദനം കൃഷ്ണൻകുട്ടി എന്നിവർക്കാണ് ഡിലിറ്റ് ബഹുമതി പ്രഖ്യാപിച്ചത്.എന്നാൽ ബിരുദം സമ്മാനിക്കാനെത്തന്നെമെന്ന് അവശ്യപ്പെട്ട് ചാൻസലറായ ഗവർണർക്ക് സർവകലാശാല കത്ത് അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഏകദേശം 12 തവണ കത്തയച്ചു. ഏറ്റവും അവസാനം കഴിഞ്ഞ മാസവും സമാന ആവശ്യം ഉന്നയിച്ച് കത്ത് അയച്ചങ്കിലും മറുപടി ലഭിച്ചിട്ടില്ല. അതെ സമയം ഗവർണർ സ്വകാര്യ സന്ദർശനത്തിനായി കോട്ടയ്ക്കലിൽ എത്തിയ ഘട്ടത്തിൽ ചടങ്ങ് നടത്താൻ ആകുമോ എന്ന് സർവകലാശാലയോട് ആരാഞ്ഞിരുന്നു.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

എന്നാൽ പെട്ടന്ന് പരിപാടി സംഘടിപ്പിക്കാൻ സാധിക്കില്ലെന്നും ഇതിനായി പ്രത്യേകം മറ്റൊരു സമയം നിശ്ചയിക്കണമെന്ന് സർവകലാശാല ഗവർണറെ അറിയിച്ചു.അതിനിടയിൽ ഡി- ലിറ്റ് പ്രഖ്യാപന സമയത്ത് ഉണ്ടായിരുന്ന വി.സി അനിൽ വള്ളത്തോൾ തൻ്റെ കാലാവധിക്കുള്ളിൽ ഡി ലിറ്റ് നൽകാൻ സാധിക്കാതെ വന്നതിൽ ഖേദമറിയിച്ച് 4 പേർക്കും കത്ത് അയച്ചു.

Story Highlights: Malayalam University unable to award D Litt because of governor’s late replay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here