Advertisement

ഉക്രൈനിന് സഹായ ഹസ്തവുമായി സൗദി അറേബ്യ; 168 ടൺ സഹായ വസ്തുക്കളുമായി പ്രത്യേക വിമാനം പോളണ്ടിൽ

March 4, 2023
Google News 2 minutes Read
Saudi Arabia sends 168 tons of aid

ഉക്രൈനിൽ യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് സൗദി അറേബ്യയുടെ സഹായം. 168 ടൺ സഹായ വസ്തുക്കളുമായി പ്രത്യേക വിമാനം പോളണ്ടിൽ എത്തിയതായി അധികൃതർ അറിയിച്ചു.റിയാദ് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ സാമഗ്രികൾ ഉക്രൈനിലേക്ക് അയച്ചത്. Saudi Arabia sends 168 tons of aid to Ukraine

ഇന്നലെ റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അതിർത്തി രാജ്യമായ പോളണ്ടിലെ റസെസേവ് വിമാനത്താവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്. താൽക്കാലിക ടെന്റുകൾ, ഇലക്ട്രിക് ജനറേറ്ററുകൾ, അടിയന്തിര ആരോഗ്യ രക്ഷാ മരുന്നുകൾ എന്നിവയാണ് പോളണ്ട് വഴി ഉക്രെയ്‌നിൽ എത്തിക്കുന്നത്.

കഴിഞ്ഞ ആഴ്ച പോളണ്ട് സർക്കാർ, യുഎൻ സംഘടനകൾ എന്നിവയുമായി ഏകോപിപ്പിച്ച് സൗദി അറേബ്യ ഉക്രൈയിന് 400 മില്യൺ ഡോളർ മൂല്യമുള്ള മാനുഷിക സഹായം നൽകുന്നതിനു ധാരണാപത്രം ഒപ്പുവെച്ചിരുന്നു. അതിന്റെ തുടർച്ചയാണ് സൗദിയുടെ അടിയന്തിര സഹായം.

Story Highlights: Saudi Arabia sends 168 tons of aid to Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here