ബ്രഹ്മപുരത്തെ തീ നിയന്ത്രണവിധേയം; പുകയില്‍ ആശങ്കവേണ്ടെന്ന് മന്ത്രിമാര്‍

ബ്രഹ്മപുരത്ത് തീ നിയന്ത്രണവിധേയമാണ് പുകയില്‍ ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുകമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇതുവരെയും കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ശ്വാസംമുട്ടല്‍ ഉള്‍പ്പടെയുള്ള അസുഖമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. (Brahmapuram fire brought under control no need to panic- ministers)
ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കൈകാര്യം ചെയ്യുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള ആശുപത്രികളിലും പ്രത്യേക സജ്ജീകരണമൊരുക്കിയിട്ടുണ്ട്.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
കളമശേരി മെഡിക്കല്‍ കോളജില്‍ സ്മോക് അത്യാഹിത വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചെന്നും രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ ആരോഗ്യവകുപ്പ് തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ബ്രഹ്മപുരത്ത് തീ നിയന്ത്രണവിധേയമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വൈകുന്നേരത്തോടെ തീയണയ്ക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
സമീപത്തെ പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനായി ശക്തിയേറിയ മോട്ടര്‍ എത്തിച്ചെന്നും നഗരത്തിലെ മാലിന്യനീക്കം പുനരാരംഭിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ താത്‌കാലിക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Story Highlights: Brahmapuram fire brought under control no need to panic- ministers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here