Advertisement

എറണാകുളത്ത് നടുറോഡിൽ ഗുണ്ടാ ആക്രമണം; പ്രതികൾ അറസ്റ്റിൽ

March 5, 2023
Google News 2 minutes Read
one of the culprit of the Goonda attack on Ernakulam

തൃശ്ശൂർ സ്വദേശികളായ കുടുംബത്തെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മലയാറ്റൂർ നടുവട്ടത്താണ് സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും ഹോണടിച്ചത് ചോദ്യം ചെയ്തായിരുന്നു പ്രതികളുടെ ആക്രമണം. Goonda attack on Ernakulam

കുടുംബം യാത്ര ചെയ്യുന്ന വാഹനത്തിന് മുന്നിലൂടെ ബൈക്കിൽ ഓവർ ടേക്ക് ചെയ്യാൻ അവസരം നൽകാതെ തുടർച്ചയായി പ്രോകോപിപ്പിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കുകയായിരുന്നു പ്രതികൾ. തുടർന്ന് നടുവട്ടം ജംഗ്ഷനിൽ വെച്ച് കാർ തടയുകയും ഗൃഹനാഥനെ പിടിച്ചിറക്കി ഭാര്യയും കുട്ടികളും നോക്കി നിൽക്കെ തല്ലിച്ചതച്ചു.

Read Also: പട്ടികജാതി വിഭാഗത്തിൽപ്പെട്ട 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഐ നേതാവ് അറസ്റ്റിൽ

സംഭവവുമായി ബന്ധപ്പെട്ട് മലയാറ്റൂർ നടുവട്ടം സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. നടുവട്ടം സ്വദേശികളായ ആന്റണി, ലിജോ, ബിനു എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് വധശ്രമമുൾപ്പടെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Story Highlights: Goonda attack on Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here