യുഎഇയുടെ ക്രൂ 6 ബഹിരാകാശ ദൗത്യം; അഭിനന്ദനങ്ങളറിയിച്ച് കുവൈറ്റ് അമീര്‍

യുഎഇയുടെ ക്രൂ 6 ബഹിരാകാശ ദൗത്യ വിക്ഷേപണ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും അഭിനന്ദന സന്ദേശം അയച്ചു.kuwait emir congrats uae’s 6 crew mission
യുഎഇയുടെ ചരിത്രപരമായ നേട്ടത്തെ കുവൈറ്റ് അമീര്‍ പ്രശംസിച്ചു. അറബ് ലോകത്തെ ആദ്യത്തെ ദീര്‍ഘകാല ബഹിരാകാശ സഞ്ചാര ദൗത്യമാണ് ക്രൂ 6 ദൗത്യത്തിലൂടെ വിജയകരമായത്. സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവുമാണ് ദൗത്യത്തിന്റെ ഭാഗമായത്.
ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് സുല്‍ത്താന്‍ അല്‍ നെയാദിയുള്‍പ്പെടെയുളളവര്‍ ബഹിരാകാശത്തേക്കു യാത്ര തിരിച്ചത്. ആദ്യ വിക്ഷേപണം ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയും തുടര്‍ന്ന് മാര്‍ച്ച് നാലിന് ദൗത്യം വിജയകരമാവുകയുമായിരുന്നു.
നാസയുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍, പൈലറ്റ് വാറന്‍ ഹോബര്‍ഗ്, റഷ്യയുടെ ആന്‍ഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സുല്‍ത്താന് ഒപ്പമുളളവര്‍.
Story Highlights: kuwait emir congrats uae’s 6 crew mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here