Advertisement

ഈ പ്രതിഭാസത്തിന് കാരണം നിങ്ങള്‍ക്കറിയാമോ? അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ചോദ്യവുമായി സുല്‍ത്താന്‍ നെയാദി

March 14, 2023
Google News 4 minutes Read
Sultan Al Neyadi asks to explain physics problem on space station

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും യാത്ര തിരിച്ചിട്ട് പത്ത് ദിവസം തികയുകയാണ്. റോക്കറ്റിന്റെ ആദ്യ വിക്ഷേപണത്തില്‍ സാങ്കേതിക തകരാറുകള്‍ മൂലം തിരിച്ചടി നേരിട്ടപ്പോള്‍ വിജയകരമായത് മാര്‍ച്ച് നാലിന് വിക്ഷേപിച്ച ദൗത്യമാണ്. രണ്ടാം വിക്ഷേപണം വിജയകരമായതിന് പിന്നാലെയുള്ള തുടര്‍ ദിവസങ്ങളില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ആദ്യ സെല്‍ഫി ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സുല്‍ത്താന്‍ അല്‍ നെയാദി പങ്കുവച്ചുതുടങ്ങി.(Sultan Al Neyadi asks to explain physics problem on space station)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തന്റെ കൈവശമുള്ള ഐപാഡ് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുപൊങ്ങുന്ന വിഡിയോ ഇപ്പോള്‍ അല്‍ നെയാദി പുതുതായി പങ്കുവച്ചിരിക്കുന്നത്. ട്വിറ്ററില്‍ നെയാദി പങ്കുവച്ച വിഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഐപാഡ് പലതവണ അന്തരീക്ഷത്തില്‍ നെയാദി ഫ്‌ളിപ് ചെയ്യുന്നത് വിഡിയോയില്‍ കാണാം.

മൂന്ന് തവണയാണ് തന്റെ ഐപാഡ് നെയാദി അന്തരീക്ഷത്തില്‍ കറക്കുന്നതെങ്കിലും അവസാനത്തെ കറക്കത്തില്‍ ഐപാഡ് ആദ്യ രണ്ട് തവണത്തേതിന് വിപരീതമായി വ്യത്യസ്ത ദിശകളിലേക്കാണ് നീങ്ങിയത്. ഒപ്പം മിടുക്കരായ ആളുകളോട് നെയാദി ഒരു ചോദ്യവും ചോദിക്കുന്നുണ്ട്. എന്തുകൊണ്ടാണ് മൂന്നാം തവണ ഐപാഡ് ചലിപ്പിച്ചപ്പോള്‍ ഇങ്ങനെ ചലിക്കുന്നത്? നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും നെയാദി പറയുന്നു.

Read Also: ബഹിരാകാശത്ത് നിന്നുള്ള ആദ്യ സെല്‍ഫിയുമായി സുല്‍ത്താന്‍ അല്‍ നെയാദി

യഥാര്‍ത്ഥത്തില്‍ എന്താണ് നൊയാദി സൂചിപ്പിച്ച ഈ സംഭവത്തിന് യഥാര്‍ത്ഥ കാരണം? വൃത്താകൃതിയിലുള്ളതും ചതുരാകൃതിയിലുള്ളതും ഒഴികെയുള്ള വസ്തുക്കള്‍ക്ക് രണ്ട് അക്ഷങ്ങളുണ്ടെന്നും ആ വസ്തു കറങ്ങുമ്പോള്‍ അത് സ്ഥിരതയുള്ള അവസ്ഥയിലായിരിക്കും കറങ്ങുകയെന്നും സിദ്ധാന്തം പറയുന്നു. എന്നാല്‍ മധ്യ അക്ഷത്തിന് ചുറ്റും ഭ്രമണം സംഭവിക്കുമ്പോള്‍ കറക്കുന്ന വസ്തു വ്യത്യസ്തമായ ദിശയിലേക്ക് കറങ്ങുകയും ചെയ്യുന്നു.

Story Highlights: Sultan Al Neyadi asks to explain physics problem on space station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here