മിഡ്‌നൈറ്റ് പിങ്ക് മാരത്തണ്‍: ആശംസകള്‍ നേര്‍ന്ന് കളക്ടര്‍ ഡോ ആര്‍ രേണുരാജ്

വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോറും ഫ്‌ലവേഴ്‌സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മിഡ്‌നൈറ്റ് പിങ്ക് മാരത്തണിന് ഇനി രണ്ടുദിനം മാത്രം. എറണാകുളം ജില്ലാ കളക്ടര്‍ ഡോ. ആര്‍ രേണു രാജ് പിങ്ക് മാരത്തണിന് ആശംസ അറിയിച്ചു. സ്ത്രീകളുടെ സ്വാതന്ത്ര്യവും അവരുടെ അവകാശങ്ങളും ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു വലിയ അവബോധ പരിപാടിയായി മാരത്തോണ്‍ മാറട്ടേയെന്ന് കളക്ടര്‍ ഡോ രേണു രാജ് ആശംസിച്ചു. (Midnight Pink Marathon: Greetings from Collector Dr R Renuraj)
ഒരോ ചുവടും മുന്നേറാന്‍ ഉള്ളതാണെന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവയ്ക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോര്‍ ന്യൂസും ഫ്‌ലവേഴ്‌സ് ടിവിയും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്‌നൈറ്റ് മാരത്തോണിന് കൊച്ചിയിലെ കോളേജുകള്‍ വലിയ സ്വീകരണമാണ് നല്‍കുന്നത്. മാരത്തണിന്റെ ഭാഗമായി ഫ്‌ലാഷ് മോബും സംവാദങ്ങളും കലാലയങ്ങളില്‍ സംഘടിപ്പിച്ചു.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
മാര്‍ച്ച് ഏഴിന് രാത്രി 11 മണിക്ക് നടക്കുന്ന മാരത്തണിന് എറണാകുളം ജില്ലാ കളക്ടര്‍ ഡോക്ടര്‍ ആര്‍ രേണു രാജ് ആശംസ അറിയിച്ചു. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് മിഡ്‌നൈറ്റ് പിങ്ക് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് മാരത്തണില്‍ പങ്കെടുക്കാന്‍ പ്രേക്ഷകര്‍ക്കും അവസരം ഉണ്ട്.
Story Highlights: Midnight Pink Marathon: Greetings from Collector Dr R Renuraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here