ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റ്; വസതിക്ക് മുന്നിൽ കനത്ത പ്രതിഷേധം; നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ പൊലീസ്

തോഷഖാന കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ടുമായി ഇസ്ലാമാബാദ് പോലീസ്. എന്നാൽ വാറന്റുമായി ഇമ്രാൻ ഖാന്റെ വസതിയിലെത്തിയെത്തിയ പൊലീസിന് കനത്ത പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് നടപടികള പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഇമ്രാൻ ഖാൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. മാർച്ച് ഏഴിനാണ് അറസ്റ്റ് ചെയ്യാനുള്ള സമയപരിധി അവസാനിക്കുക. Police arrive to arrest Imran Khan
കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്താൻ പൊലീസ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് സമം പാർക്കിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ പ്രവേശിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നു. അതിനാൽ തന്നെ അറസ്റ്റ് നടപടികൾ ഇന്ന് പൂർത്തീകരിക്കപ്പെടും എന്നായിരുന്നു വിശ്വാസം. എന്നാൽ നൂറുകണക്കിന് ആളുകൾ വസതിക്ക് പുറത്ത് പോലീസിനെതിരെ മുദ്രവാക്യങ്ങളുമായി ഒത്തുചേർന്നു. ഇതോടെ പൊലീസിന് വസതിയിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെയായി.
Read Also: ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ഇമ്രാൻ ഖാൻ അറസ്റ്റ് നടപടികളോട് സഹരിക്കാത്തത് ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പാർട്ടിയും ഇമ്രാൻ അനുകൂല നിലപാട് സ്വീകരിക്കുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുള്ള നിർദേശമാണ് അവർ നൽകിയിട്ടുള്ളത്. പ്രധാനമന്ത്രിയായിരിക്കെ സ്വീകരിച്ച സംഭാവനകളും സമ്മാനങ്ങളും അനധികൃതമായി വിട്ട് പണം സംബന്ധിച്ചു എന്നാണ് അദ്ദേഹത്തിന് എതിരെയുള്ള കേസ്. ഇത് കൂടാതെ ഭീകരവാദ ഫണ്ടിംഗ്, വിദേശത്തു നിന്ന് സംഭാവന സ്വീകരണം, കൊലപാതകശ്രമം തുടങ്ങിയ കേസുകളും അദ്ദേഹത്തിന് ഉണ്ട്.
Story Highlights: Police arrive to arrest Imran Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here