‘ഭീരുത്വം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതൽ’, രാഹുൽ ഗാന്ധി

രാജ്യം ഭരിക്കുന്ന പാർട്ടി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് രാഹുൽ ഗാന്ധി. ഭീരുത്വം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) യുകെ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ സംവദിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
ബിജെപിക്ക് മുമ്പ് രാജ്യം ഭരിക്കാൻ തുടങ്ങിയതാണ് കോൺഗ്രസ്. എത്രയോ വർഷം നമ്മൾ രാജ്യം ഭരിച്ചു. എന്നാൽ ബിജെപിയെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന തരത്തിലാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മാധ്യമങ്ങളിൽ വരുന്ന വിവരണങ്ങൾ ശ്രദ്ധിക്കാറില്ല. താൻ ആളുകളെ ശ്രദ്ധിക്കുന്നു, ബിജെപിക്ക് വെറുപ്പിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണുള്ളത്. നിലവിൽ നാല് വലിയ പ്രശ്‌നങ്ങളാണ് ഇന്ത്യ നേരിടുന്നതെന്നും രാഹുൽ പറഞ്ഞു.
2022 സെപ്റ്റംബർ മുതൽ 2023 ജനുവരി വരെ താൻ നടത്തിയ 3500 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഭാരത് ജോഡോ യാത്ര’യിലെ അനുഭവങ്ങളും രാഹുൽ ഗാന്ധി പങ്കുവച്ചു. ഭാരത് ജോഡോ യാത്രയുടെ കേന്ദ്ര ആശയം “ഇന്ത്യയെ വീണ്ടും ഒന്നിപ്പിക്കുക” എന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: ‘Cowardice is the core of BJP’s ideology’, Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here