‘എന്നേക്കും എന്റേത്’; പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇഗ്ലണ്ട് ക്രിക്കറ്റ് താരം ഡാനിയേല

പങ്കാളിക്കൊപ്പമുള്ള വിവാഹ നിശ്ചയ ചിത്രം പങ്കുവച്ച് ഇഗ്ലണ്ട് ക്രിക്കറ്റ് താരം ഡാനിയേല വ്യാറ്റ്. ഡാനിയേല സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ച പങ്കാളി ജോര്‍ജി ഹോഡ്ജിനെ ചുംബിക്കുന്ന ചിത്രത്തില്‍ വിവാഹമോതിരവും കാണാം. എന്നന്നേക്കുമായി എന്റേത് എന്നാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ ചിത്രത്തിന് ഡാനിയേല നല്‍കിയിരിക്കുന്ന അടിക്കുറുപ്പ്.(england women cricketer danielle wyatt shared her partner’s photo)
2019ലാണ് ഡാനിയേല വ്യാറ്റും ജോര്‍ജിയും ഡേറ്റിങ് ആരംഭിച്ചത്. 31കാരിയായ ഡാനിയേല വ്യാറ്റ് ഏറെക്കാലമായി ജോര്‍ജിയുമായി പ്രണയത്തിലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. സിഎഎ ബേസിലെ ഫുട്‌ബോള്‍ മേധാവിയും ലണ്ടനിലെ എഫ്എ ലൈസന്‍സുള്ള ഏജന്റുമാണ് ജോര്‍ജി ഹോഡ്ജ്.
2023 ലെ വനിതാ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു വ്യാറ്റ്. 102 ഏകദിനങ്ങളിലും 143 ടി20കളിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുള്ള വ്യാറ്റ് 50 ഓവര്‍ ഫോര്‍മാറ്റില്‍ 1776 റണ്‍സും 27 വിക്കറ്റുകളും നേടിയിട്ടുണ്ട്.ഏറ്റവും കുറഞ്ഞ ഫോര്‍മാറ്റില്‍ 2369 റണ്‍സും 46 വിക്കറ്റും വ്യാറ്റ് നേടിയിട്ടുണ്ട്.
Story Highlights: england women cricketer danielle wyatt shared her partner’s photo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here