Advertisement

‘രാക്ഷസൻ’ സിനിമയിലെ വില്ലന്റെ പേരുവിളിച്ച് പരിഹസിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

March 7, 2023
2 minutes Read
ratsasan movie villain

സിനിമയിലെ വില്ലനുമായി താരതമ്യപ്പെടുത്തി പരിഹസിച്ചതിന് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ശിവകാശിക്കടുത്ത് ആത്തൂർ സുബ്രഹ്മണ്യപുരം സ്വദേശി മണികണ്ഠൻ (29) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് മുത്തുരാജ് (38) പിടിയിലായി.

ഇരുവരും ഒരുമിച്ചു മദ്യപിക്കുന്നതിനിടെ മണികണ്ഠൻ ‘രാക്ഷസൻ’ എന്ന തമിഴ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേരു വിളിക്കുകയും ശാരീരിക അവസ്ഥയുടെ പേരിൽ കളിയാക്കുകയും ചെയ്തതിനെ തുടർന്നാണു മണികണ്ഠന്റെ കഴുത്തിൽ മുത്തുരാജ് കുത്തിയത്.

Read Also: ആശുപത്രിവാസം കഴിഞ്ഞു, ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു; പ്രാര്‍ത്ഥിച്ചവർക്ക് നന്ദി; കോട്ടയം നസീര്‍

ഗുരുതര പരുക്കേറ്റ മണികണ്ഠൻ ആശുപത്രിയിലെത്തും മുൻപേ മരിച്ചു. 2 മാസം മുൻപായിരുന്നു മണികണ്ഠന്റെ വിവാഹം കഴിഞ്ഞത്.

Story Highlights: The young man stabbed to death Chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top