ഭൂമി കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യും

ഭൂമി കുംഭകോണ കേസില്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യും. സിബിഐ സംഘം ലാലു പ്രസാദിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി. ഗൂഢാലോചനയും പണമിടപാടും കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ ചോദ്യം ചെയ്യലെന്നാണ് സിബിഐ വിശദീകരണം.(CBI moves to question Lalu Prasad Yadav )
ആരോഗ്യാവസ്ഥ മോശമായതിനിടെ മകള്‍ മിസ ഭാരതിക്കൊപ്പമാണ് ലാലു പ്രസാദ് യാദവ് ഇപ്പോള്‍ താമസം. രാവിലെ 10.40ഓടുകൂടിയാണ് സിബിഐ സംഘം പണ്ഡാര പാര്‍ക്കിലെ വീട്ടിലെത്തിയത്. ലാലു പ്രസാദിന്റെ ആരോഗ്യ നില മോശമാണെന്നും സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സിബിഐ നടപടിക്കെതിരെ ലാലു പ്രസാദിന്റെ മകള്‍ രോഹിണി ആചാര്യയും രംഗത്തുവന്നു. സിബിഐ തന്റെ പിതാവിനെ നിരന്തരം ബുദ്ധിമുട്ടിക്കുന്നു. ഡല്‍ഹിയിലെ കസേര ചലിപ്പിക്കാന്‍ വരെ ശേഷിയുള്ള ആളാണ് പിതാവെന്നും രോഹിണി ആചാര്യ പറഞ്ഞു.
Read Also: രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികൾ ഉണ്ടാവാത്തതിനാൽ; അധിക്ഷേപവുമായി ബിജെപി നേതാവ്
ഇന്നലെ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. പട്‌നയിലെ വസതിയില്‍ അഞ്ച് മണിക്കൂറോളമാണ് റാബ്രിയെ ചോദ്യം ചെയ്തത്.
കുംഭകോണ കേസില്‍ ലാലു പ്രസാദ്, റാബ്രി ദേവി, മകള്‍ മിഷ എന്നിവരെയും മറ്റ് 14 പേരെയും ചേര്‍ത്ത് സിബിഐ നേരത്തെ കുറ്റപത്രം തയ്യാറാക്കിയിരുന്നു.
Story Highlights: CBI moves to question Lalu Prasad Yadav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here