രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികൾ ഉണ്ടാവാത്തതിനാൽ; അധിക്ഷേപവുമായി ബിജെപി നേതാവ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. കുട്ടികളെ ഉണ്ടാക്കാനുള്ള കഴിവില്ലാത്തതിനാലാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത് എന്ന് നളിൻ കുമാർ അധിക്ഷേപിച്ചു. ബിജെപിയുടെ സങ്കല്പ് യാത്രയുടെ ഭാഗമായി പൊതുപരിപാടിയിൽ സംസാരിക്കവെ കർണാടക എംഎൽസി മഞ്ജുനാഥിനെ ഉദ്ധരിച്ചാണ് ബിജെപി നേതാവിൻ്റെ വിവാദ പരാമർശം. (nalin kateel rahul gandhi)
Read Also: ‘ഭീരുത്വം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതൽ’, രാഹുൽ ഗാന്ധി
‘(കർണാടക മുൻ മുഖ്യമന്ത്രി) സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും മുൻപ് പറഞ്ഞത് കൊവിഡ് വാക്‌സിൻ എടുക്കരുത് എന്നാണ്. വാക്സിനെടുത്താൽ കുട്ടികളുണ്ടാവില്ല എന്ന് അവർ പറഞ്ഞു. പക്ഷേ, പിന്നീട് അവർ വാക്‌സിൻ എടുത്തു. രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതിനു കാരണം അദ്ദേഹത്തിനു കുട്ടികളെ ഉണ്ടാക്കാനുള്ള കഴിവില്ലാത്തതിനാലാണെന്ന് എംഎൽസി മഞ്ജുനാഥ് കഴിഞ്ഞ ദിവസം പറഞ്ഞു.’-നളിൻ കുമാർ പറഞ്ഞു.
How low is too low for the #BJP ?
— Putta Vishnuvardhan Reddy (@PuttaVishnuVR) March 7, 2023
Earlier, it was @himantabiswa’s Father-Son barb on Rahul Gandhi. Now, this👇
“Rahul Gandhi is not getting married because he cannot produce children" – Karnataka BJP President @nalinkateel
This is the Sanskar of BJP. Get well soon BJP. pic.twitter.com/ALEQnxQ8n3
നളിൻ കുമാറിൻ്റെ അധിക്ഷേപത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. നളിൻ കുമാറിന് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് തോന്നുന്നതെന്ന് കോൺഗ്രസ് എംഎൽഎയും സംസ്ഥാന കമ്മ്യൂണിക്കേഷൻ വിഭാഗം തലവനുമായ പ്രിയങ്ക് ഖാർഗെ ട്വീറ്റ് ചെയ്തു. നളിൻ്റെ അസുഖവും ബുദ്ധിമാന്ദ്യവും പാർട്ടിയിലാകെ പടരുകയാണ്. ബിജെപി എത്രയും വേഗം രോഗമുക്തി പ്രാപിക്കട്ടെ എന്നും പ്രിയങ്ക് കുറിച്ചു.
Going by the statements made by @nalinkateel, it looks like he really has serious mental issues & his disease of low intellect is spreading to his entire party.
— Priyank Kharge / ಪ್ರಿಯಾಂಕ್ ಖರ್ಗೆ (@PriyankKharge) March 6, 2023
Get well soon BJP.
കട്ടീലിൻ്റെ പരാമർശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് ബിജെപിയും വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് കട്ടീൽ അങ്ങനെയൊരു പരാമർശം നടത്തിയതെന്ന് അറിയില്ലെന്നും താൻ അതിനെ പിന്തുണയ്ക്കുന്നില്ലെന്നും കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
Story Highlights: nalin kumar kateel rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here