ട്രെയിനില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി സോനു മുത്തുവാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.(CO-Passenger was pushed from train and killed young man arrested)
ഞായറാഴ്ച രാത്രി പത്തരയോടെ മലബാര്‍ എക്‌സ്പ്രസില്‍ വച്ചാണ് സംഭവമുണ്ടായത്. സോനു മുത്തു എന്നയാളും മരിച്ച യുവാവും തമ്മില്‍ തര്‍ക്കമുണ്ടായതായും ഇതിന്റെ ചിത്രീകരിച്ച ദൃശ്യങ്ങളുണ്ടെന്നും മറ്റൊരാള്‍ പൊലീസിനെ അറിയിച്ചിരുന്നു.
Read Also: കുടുംബ വഴക്കിനിടയിൽ കുത്തേറ്റ് വീട്ടമ്മ മരിച്ചു
കൊല്ലപ്പെട്ട വ്യക്തി ട്രെയിനിന്റെ വാതിലിന് സമീപമാണ് നിന്നിരുന്നത്. സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. യാത്രക്കാര്‍ തന്നെയാണ് സോനു മുത്തുവിനെ പിടികൂടിയത്. സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. പ്രതിയുടെ മൊഴിയും റെയില്‍വേ പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
Story Highlights: CO-Passenger was pushed from train and killed young man arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here