മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാഗ്മ വീണ്ടും അധികാരമേറ്റു

മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് സര്‍ക്കാര്‍ മേഘാലയയില്‍ വീണ്ടും അധികാരമേറ്റു. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയ്ക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ പാഗു ചൗഹാന്‍ അണ് സത്യവാചകം ചൊല്ലി നല്കിയത്. നാഗാലാന്റിലെ നെഫ്യു റിയോസര്‍ക്കാരും ഇന്ന് അധികാരമേല്‍ക്കും.( Conrad Sangma takes oath as Meghalaya CM for 2nd term)
ഷിലോഗിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അടക്കമുള്ളവര്‍ പങ്കെടുത്തു. പുതിയ മന്ത്രിസഭയില്‍ സാങ്മയുടെ എന്‍പിപിക്ക് 8 മന്ത്രിമാരാണ് ഉള്ളത്. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിച്ചു. കോണ്‍റാഡ് സാങ്മ സര്‍ക്കാരിന് 45 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്.
നാഗാലാന്‍ഡില്‍ നെഫ്യൂ റിയോ തുടര്‍ച്ചയായ അഞ്ചാം തവണയും മുഖ്യമന്ത്രിായി ഇന്ന് സത്യവാചകം ചൊല്ലും. ഇവിടെ സഖ്യകക്ഷിയായ ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്
Read Also:ത്രിപുര മുഖ്യമന്ത്രിയായി മണിക് സഹ തുടരും; തിപ്ര മോത അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും
തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായിരുന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മയായ മേഘാലയ ഡമോക്രാറ്റിക് അലയന്‍സ് ഇന്നലെ പുനഃസംഘടിപ്പിച്ചിരുന്നു. ബിജെപി, യുഡിപി, എച്ച്എസ്പിഡിപി, പിഡിഎഫ് എന്നീ പാര്‍ട്ടികളാണ് സഖ്യത്തിന്റെ ഭാഗം.
Story Highlights: Conrad Sangma takes oath as Meghalaya CM for 2nd term
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here