മാലിന്യ സംസ്കരണത്തിന് കൊല്ലത്തെ മാതൃകയാക്കണം; പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് വിൽപന നടത്താൻ കഴിയണമെന്ന് എം.വി ഗോവിന്ദൻ

മാലിന്യ സംസ്കരണത്തിന് കൊല്ലത്തെ മാതൃകയാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് വിൽപന നടത്താൻ കഴിയണം. ബ്രഹ്മപുരം വിഷയം പരിഹരിക്കപ്പെടണം. മാലിന്യത്തിൻ്റെ വികേന്ദ്രീകൃത സംസ്കരണം നടക്കണം. കേരളത്തിൻ്റെ ഖരമാലിന്യ പ്രശ്നം പരിഹരിക്കപ്പെടും. നിലവിലെ കരാറുകാരന് സംസ്കരിക്കാൻ കഴിയില്ലെങ്കിൽ ബദൽ സംവിധാനം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ , സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുക. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നായിരുന്നു ആവശ്യം.
Read Also: ബ്രഹ്‌മപുരം തീപിടിത്തം; സ്‌കൂളുകൾക്ക് ഇന്നും അവധി
കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായത്. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ പൂർണ്ണമായും സാധിച്ചിട്ടില്ല. തീയണക്കാൻ ഫയർഫോഴ്‌സ് തീവ്രശ്രമത്തിലാണെന്ന് ഫയർഫോഴ്‌സ് മേധാവി ബി. സന്ധ്യ ട്വന്റിഫോറിനോട് പറഞ്ഞു. പൂർണ്ണമായും തീയണക്കാൻ എത്ര സമയം വേണ്ടിവരും എന്ന് പറയാൻ കഴിയില്ല. കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്താൻ സാധിക്കില്ലെന്നും ബി സന്ധ്യ പറഞ്ഞു. നേരത്തെ, തീയണയ്ക്കാൻ കോർപറേഷൻ ഹിറ്റാച്ചികൾ എത്തിക്കുന്നില്ലെന്ന പരാതിയുമായി ഫയർഫോഴ്‌സ് രംഗത്തെത്തിയിരുന്നു. ഇതുവരെ നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ തീ കെടുത്തിയാലും വീണ്ടും കത്തുമെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.
Story Highlights: Kollam set an example for waste management, Says M V govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here