Advertisement

മക്കൾ നോക്കുന്നില്ല; ഒന്നരക്കോടിയുടെ സ്വത്ത് യുപി സർക്കാരിന് നൽകി 85കാരൻ

March 7, 2023
Google News 3 minutes Read
old man donates property worth rs 1crore

മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് 85കാരൻ ഉത്തർപ്രദേശ് സർക്കാരിന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത് എഴുതി നല്‍കി. മുസഫര്‍നഗര്‍ സ്വദേശിയായ കര്‍ഷകന്‍ നാഥു സിങ്ങാണ് സ്വത്തുകള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കൈമാറാന്‍ ഒരുങ്ങിയത്. മകനും മരുകളും തന്നെ പരിചരിക്കുന്നില്ലെന്ന് നാഥു സിങ് പറയുന്നു.(Man Wills Property Worth Rs 1.5 Crore To UP Government)

നാഥു സിംഗ് തന്റെ മൃതദേഹം മെഡിക്കൽ കോളജിന് ദാനം ചെയ്യുകയും മകനെയും നാല് പെൺമക്കളെയും തന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നും പറഞ്ഞു. നിലവില്‍ വൃദ്ധസദനത്തിലാണ് ഇദ്ദേഹം കഴിയുന്നത്.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

തന്‍റെ ഭൂമിയില്‍ മരണാനന്തരം സ്കൂളോ, ആശുപത്രിയോ പണിയണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മരണാനന്തരച്ചടങ്ങില്‍ മക്കള്‍ പങ്കെടുക്കരുതെന്ന് നാഥു സിങ് അറിയിച്ചതായി വൃദ്ധസദനത്തിന്‍റെ ചുമതലയുള്ള രേഖ സിങ് അറിയിച്ചു. മരണാനന്തരം സ്വത്ത് സര്‍ക്കാരിലേയ്ക്ക് പോകുമെന്ന് സബ് റജിസ്ട്രാര്‍ അറിയിച്ചു.മരണാനന്തരം സ്വത്ത് സര്‍ക്കാരിലേയ്ക്ക് പോകുമെന്ന് സബ് റജിസ്ട്രാര്‍ അറിയിച്ചു.

Story Highlights: Man Wills Property Worth Rs 1.5 Crore To UP Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here