Advertisement

മതസൗഹാര്‍ദമുയര്‍ത്തി മുസ്ലിം വിവാഹത്തിന് വേദിയായി ഹിന്ദു ക്ഷേത്രം

March 7, 2023
Google News 2 minutes Read
Muslim wedding at hindu temple shimla

മുസ്ലിം വിവാഹത്തിന് വേദിയായി ഹിന്ദു ക്ഷേത്രം. ഷിംലയില്‍ സ്ഥിതി ചെയ്യുന്ന സത്യനാരായണ ക്ഷേത്രമാണ് മുസ്ലിം വിവാഹത്തിന് അപൂര്‍വ്വ വേദിയായി മാറിയത്. ക്ഷേത്രത്തിന്റെ തൊട്ടടുത്ത് മുസ്ലിം പള്ളിയുണ്ടെങ്കിലും വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.(Muslim wedding at hindu temple shimla)

സിവില്‍ എന്‍ജിനീയറായ വരന്റെയും എംടെക് കാരിയായ വധുവിന്റെയും വിവാഹത്തിന് ഹിന്ദു സംഘടനകള്‍ പിന്തുണ നല്‍കിയെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളും പറഞ്ഞു. രണ്ട് അഭിഭാഷകരുടെയും രണ്ട് സാക്ഷികളുടെയും സാന്നിധ്യത്തില്‍ മൗലവിയാണ് വിവാഹം നടത്തിയത്. വരനെയും സംഘത്തെയും നിക്കാഹ് ചടങ്ങിലേക്ക് ഹൈന്ദവ ആചാര പ്രകാരം സ്വീകരിക്കുകയും ചെയ്തു.

ക്ഷേത്രം നിയന്ത്രിക്കുന്നത് വിഎച്ച്പിയാണെന്നും ആര്‍എസ്എസ് ഓഫീസും ക്ഷേത്ര സമുച്ചയത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വിനയ് ശര്‍മ പറഞ്ഞു.

Read Also:അബൂദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം; പരമ്പരാഗത രൂപകല്പന തെരഞ്ഞെടുത്തത് യുഎഇ പ്രസിഡന്റ്

‘ആര്‍എസ്എസ് പലപ്പോഴും മുസ്ലീം വിരുദ്ധമാണെന്ന് ആരോപിക്കപ്പെടുന്നതിനാല്‍ വിവാഹ ചടങ്ങ് സാമുദായിക സൗഹാര്‍ദ്ദത്തിലേക്കുള്ള ഒരു സുപ്രധാന നീക്കമായിരുന്നു. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ ഉദാഹരണമാണിത്. എല്ലാ മതത്തില്‍പ്പെട്ടവരും വിവാഹത്തില്‍ പങ്കെടുത്തതായും വധുവിന്റെ പിതാവ് പറഞ്ഞു.

Story Highlights: Muslim wedding at hindu temple shimla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here