സൗദി അറേബ്യയിൽ വിദേശ നിയമ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി; മൂന്ന് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകി

സൗദി അറേബ്യയിൽ മൂന്ന് വിദേശ നിയമ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. റിയാദിൽ സമാപിച്ച അന്താരാഷ്ട്ര നീതിന്യായ സമ്മേളനത്തിലാണ് ലൈസൻസ് അനുവദിച്ചത്. Saudi Arabia granted licenses to three foreign law firms
മന്ത്രിസഭാ യോഗം കോഡ് ഓഫ് ലോ പ്രാക്ടീസ് ഭേദഗതികൾക്ക് അംഗീകാരം നൽകിയതിന് ശേഷം നൽകുന്ന ആദ്യ ലൈസൻസുകളാണ് വിതരണം ചെയ്തത്. ഹെർബർട്ട് സ്മിത്ത് ഫ്രീഹിൽസ്, ലാതം വാട്ട്കിൻസ്, ക്ലിഫോർഡ് ചാൻസ് എന്നിവർക്ക് നീതിന്യായ മന്ത്രി വാലിദ് അൽസമാനി, നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് എന്നിവരാണ് ലൈസൻസ് കൈമാറിയത്.
സൗദിയിൽ സ്വദേശി അഭിഭാഷകർക്ക് മാത്രമാണ് കോടതികളിൽ പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകിയിരുന്നത്. വിദേശ നിയമ സ്ഥാപനങ്ങൾക്ക് പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് അനുവദിക്കുമെന്ന് ജനുവരിയിലാണ് നീതിന്യായ മന്ത്രാലയം പ്രഖ്യാപിച്ചത്.
Read Also: സൗദി അറേബ്യയിൽ കഴിഞ്ഞ വർഷം ദിവസേന 30 പുതിയ വാണിജ്യ രജിസ്‌ട്രേഷനുകൾ
നിയമപരമായി തൊഴിൽ വികസിപ്പിക്കുന്നതിനും അഭിഭാഷകരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പുതിയ തീരുമാനം സഹായിക്കും. രാജ്യത്തെ ബിസിനസ്, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താൻ വിദേശ നിയമ സ്ഥാപനങ്ങൾ രാജ്യത്ത് വരുന്നത് അഭികാമ്യമാണെന്നും നിയമ മന്ത്രി വാലിദ് അൽ സമാനി പറഞ്ഞു.
Story Highlights: Saudi Arabia granted licenses to three foreign law firms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here