Advertisement

പാലക്കാട് മാട്ടുമന്ത മുക്കൈ പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

March 7, 2023
Google News 2 minutes Read
two drowned in palakkad river

പാലക്കാട് മാട്ടുമന്ത മുക്കൈ പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരുകണി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും കൊച്ചിയിലെ സ്വകാര്യകമ്പനി ജീവനക്കാരാണ്. 18 വയസുമാത്രമാണ് ഇവരുടെ പ്രായം. (two drowned in palakkad river)

വൈകീട്ട് 3.45ഓടെയാണ് അപകടമുണ്ടായത്. ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ആ സമയത്ത് പുഴയില്‍ വെള്ളം വളരെ കുറവായിരുന്നു. എന്നിട്ടും അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. അപകട വാര്‍ത്തയറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി രണ്ട് പേരെയും പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights: two drowned in palakkad river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here