ബസ് കാത്തുനിന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറി; വിദ്യാർത്ഥിനി മരിച്ചു

ആറ്റിങ്ങൽ ബസ് കാത്തുനിന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അപകടത്തിൽ 12 കുട്ടികൾക്ക് പരിക്കേറ്റു. ആറ്റിങ്ങൽ സ്വദേശിനി ശ്രേഷ്ഠയാണ് മരിച്ചത്. കെടിസിടി കോളജിലെ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് ശ്രേഷ്ഠ. ബസ് കാത്ത് നിൽക്കുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്.(Car lost control student died in attingal)
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
ആറ്റിങ്ങൽ ദേശീയപാതയിലാണ് സംഭവം. രണ്ട് കോളജ് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. കല്ലമ്പലം ആഴാംകൊണം ദേശീയ പാതയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വിദ്യാർത്ഥികളുടെ മേൽ പാഞ്ഞ് കയറിയതാണ്. ഗുരുതരമായി പരുക്കേറ്റ അൽഫിയ എന്ന കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം ഭാഗത്ത് നിന്ന് നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിന്റെ ഉടമ കൊല്ലം തൃക്കടവൂർ സ്വദേശി അബ്ദുൾ റഹീം എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.
Story Highlights: Car lost control student died in attingal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here