അയിരൂരില്‍ ഉത്സവത്തിനിടെ തിടമ്പേറ്റിയ ആന വിരണ്ടോടി; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം വര്‍ക്കല അയിരൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി. അയിരൂര്‍ കിഴക്കേപ്പുറം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്കിടെയാണ് തിടമ്പേറ്റിയ ആന വിരണ്ടത്. ആനപ്പുറത്തിരുന്ന യുവാവിന് പരുക്കേറ്റു.(elephant became violent during temple utsav)
രാത്രി പത്തരയോടെയായിരുന്നു സംഭവം. ഇരുപത് മിനിറ്റോളം പരിഭ്രാന്തി പരത്തിയ ശേഷമാണ് ആനയെ തളയ്ക്കാനായത്. പാപ്പാന്റെ സമയോചിത ഇടപെടല്‍മൂലമാണ് ആനയെ തളയ്ക്കാനായത്. ഉത്സവ ചടങ്ങുകള്‍ കഴിഞ്ഞ് തിടമ്പ് അഴിച്ചുമാറ്റുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. പിന്നാലെ ചുറ്റും നിന്ന ജനങ്ങളും ചിതറിയോടി.
Read Also: ഗുരുവായൂർ ആനയോട്ടം; കൊമ്പൻ ഗോകുൽ ജേതാവ്
ആനപ്പുറത്ത് നിന്ന് താഴെവീണതിലാണ് യുവാവിന് പരുക്കേറ്റത്. സാരമായ പരുക്കുകളില്ല. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Story Highlights: elephant became violent during temple utsav