ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തരുത്; എഐഎഫ്എഫിനോട് ഐഎസ്എൽ സംഘാടകർ

കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തരുതെന്ന് ഇന്ത്യൻ സൂപ്പർ ലീഗ് സംഘടകരായ എഫ്എസ്ഡിഎൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തുന്നത് ലീഗിനെ ബാധിക്കും എന്ന നിരീക്ഷണമാണ് ലീഗ് സംഘാടകരുടെ ഈ നീക്കത്തിന് പുറകിലെന്ന് പിക്സ്സ്റ്റോറി റിപ്പോർട്ട് ചെയ്തു. വിലക്ക് ഒഴിവാക്കി ശിക്ഷ പിഴത്തുകയിൽ ഒതുക്കും. പരിശീലകനും വിലക്ക് ഉണ്ടാകില്ല എന്ന അറിയിച്ചതോടെ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന സൂപ്പർ കപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കാൻ കൊമ്പന്മാർ തീരുമാനിച്ചിട്ടുണ്ട്. FSDL told AIFF to dont ban Kerala Blasters
Read Also: മത്സരം വീണ്ടും നടത്തില്ലെന്ന് എഐഎഫ്എഫ്; ബ്ലാസ്റ്റേഴ്സിൻ്റെ ആവശ്യം തള്ളി
കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള നോക്കൗട്ട് മത്സരം വീണ്ടും നടത്തില്ലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി നേരത്തെ അറിയിച്ചിരുന്നു. റാഫിദരി സ്വീകരിച്ച നടപടി നിയമവിധേയം ആണെന്നും കമ്മിറ്റി വ്യക്തമാക്കി. വിലക്ക് നേരിടേണ്ടി വരില്ല എന്ന റിപോർട്ടുകൾ രംഗത്ത് വന്നതോടെ അച്ചടക്ക സമിതിയുടെ തീരുമാനത്തിൽ അപ്പീൽ കമ്മിറ്റിക്ക് അപ്പീൽ നൽകേണ്ടതില്ല എന്ന തീരുമാനവും കേരള ബ്ലാസ്റ്റേഴ്‌സ് എടുത്തിട്ടുണ്ട്.
Story Highlights: FSDL told AIFF to dont ban Kerala Blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here