‘പാർട്ടിയിൽ കൂടിയാലോചനകളില്ല’; കെ സുധാകരനെത്തിരെ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്

കെപിസിസി ഭാരവാഹി യോഗത്തിൽ കെ സുധാകരനെത്തിരെ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്. പാർട്ടിയിൽ കൂടിയാലോചനയില്ലെന്ന് വിമർശനം. ചർച്ചയില്ലാതെ പട്ടിക തയ്യാറാക്കുന്നു. പുനസംഘടനയിൽ പട്ടിക വിഭാഗക്കാർക്കുള്ള സംവരണം ഉറപ്പാക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.(Kodikkunnil suresh criticize k sudhakaran)
പാർട്ടിയിൽ യാതൊരു വിധത്തിലുള്ള കൂടിയാലോചനകളും നടക്കുന്നില്ല, ഡയലോഡ്, ഡിസ്കഷൻ, ഡിസിഷൻ എന്നതായിരുന്നു കോൺഗ്രസിന്റെ രീതി. ഈ മൂന്ന് ‘ഡി’കളും നേതൃത്വം മറന്നിരിക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു.
Read Also: മലയാളി നഴ്സ് കുവൈത്തില്‍ അന്തരിച്ചു
പുനഃസംഘടനാ നടപടികൾ വൈകുന്നതിലുള്ള അതൃപ്തിയും ഇന്നത്തെ ഭാരവാഹി യോഗത്തിൽ ഉയർന്നിട്ടുണ്ട്. രാവിലെ ആരംഭിച്ച ഭാരവാഹി യോഗം ഇപ്പോഴും തുടരുകയാണ്.
എ.ഐ.സി.സി പ്ലീനറി സമ്മേളത്തിൽ പങ്കെടുക്കുന്നതിന് 60 പേരുടെ പട്ടിക അധികമായി തയ്യാറാക്കിയതിൽ തന്നെ നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേ കാര്യം തന്നെയാണ് ഇന്ന് ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് ഉയർത്തിയത്.
Story Highlights: Kodikkunnil suresh criticize k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here