Advertisement

സൗദിയിൽ മേഖലാ ആസ്ഥാനം; ബഹുരാഷ്ട്ര കമ്പനികൾക്ക് നികുതി ഇളവ്

March 8, 2023
Google News 2 minutes Read
Saudi Arabia

മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് നികുതി ഇളവ് നല്കുമെന്ന് സൗദി നിക്ഷേപ മന്ത്രാലയം. പ്രമുഖ കമ്പനികളുടെ ആസ്ഥാനം സൗദിയിലേക്ക് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് ഈ ഇളവ്. എൺപതോളം കമ്പനികൾ തങ്ങളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റാൻ ഇതിനകം തീരുമാനിച്ചു. Multinationals relocating headquarters to Saudi get tax exemption

ബഹുരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുകയാണ് സൗദിനിക്ഷേപ മന്ത്രാലയം. സൗദിയെ കൂടുതൽ നിക്ഷേപ സൌഹൃദ രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം. ഈ വർഷം തങ്ങളുടെ ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്ന കമ്പനികൾക്ക് നികുതിയിനത്തിൽ ഇളവ് അനുവദിക്കുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് അറിയിച്ചു. ബ്രിട്ടിഷ് പത്രമായ ഫിനാൻഷ്യൽ ടൈംസുമായുള്ള അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതുസംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സൗദിയിൽ വിദേശ നിക്ഷേപങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള നിയന്ത്രണം നേരത്തെ ശക്തമായിരുന്നതിനാൽ മേഖലയിൽ സജീവ സാന്നിധ്യമായ പല ബഹുരാഷ്ട്ര കമ്പനികളുടെയും മേഖലാ ആസ്ഥാനം യു.എ.ഇ ഉൾപ്പെടെ സമീപ രാജ്യങ്ങളിലാണ് പ്രവർത്തിക്കുന്നത്. നിക്ഷേപ നിയമം സുതാര്യമാക്കിയതോടെയാണ് ആസ്ഥാനം സൗദിയിലേക്ക് മാറ്റാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്.

Read Also: പൊടിക്കാറ്റും ഇടിമിന്നലും ആലിപ്പഴവും കനക്കും; സൗദി അറേബ്യയിൽ കാലാവസ്ഥ മുന്നറിയിപ്പ്

എന്നാൽ മറ്റ് രാജ്യങ്ങളിൽ മേഖലാ ആസ്ഥാനമുള്ള കമ്പനികൾക്ക് സൗദിയിൽ സാധാരണ പോലെ തുടരാൻ തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു. കമ്പനികളെ സൌദിയിലേക്ക് ആകർഷിക്കുന്നതിന് നിക്ഷേപ മന്ത്രാലയവും റിയാദ് റോയൽ കമ്മീഷനും സംയുക്തമായി റീജണൽ ഹെഡ് ക്വാർട്ടേഴ്സ് പ്രോഗ്രാം എന്ന പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. യൂനിലിവർ, സീമൻസ് എന്നിവ ഉൾപ്പെടെ 80 ഓളം കമ്പനികൾക്ക് അവരുടെ മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റാനുള്ള ലൈസൻസ് അനുവദിച്ചിട്ടുണ്ട്.

Story Highlights: Multinationals relocating headquarters to Saudi get tax exemption

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here