Advertisement

പൊടിക്കാറ്റും ഇടിമിന്നലും ആലിപ്പഴവും കനക്കും; സൗദി അറേബ്യയിൽ കാലാവസ്ഥ മുന്നറിയിപ്പ്

March 8, 2023
Google News 3 minutes Read
Dust Storm at Saudi

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥയിൽ മാറ്റം പ്രകടമാകുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാർച്ച് 11 വരെ പൊടിക്കാറ്റ്, ഇടിമിന്നൽ, ആലിപ്പഴ വർഷം എന്നിവയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. Weather warning in Saudi Arabia for dust storms thunder and hail

വ്യാഴം മുതൽ ശനി വരെ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകും. ബുറൈദ, ഉനൈസ, അൽറാസ്, അൽഖാസിം മേഖലകളിൽ ഇടിമിന്നലിന് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കനത്ത ഇടിമിന്നലുണ്ടാകുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഹായിൽ, ബഖാഅ്, അൽ ഗസാല, അൽ ശനാൽ, കിഴക്കൻ പ്രവിശ്യയിലെ ഹഫ്ർ അൽബാതിൻ, അൽഖൈസുമ, അൽ നൈരിയ എന്നിവിടങ്ങളിൽ ആലിപ്പഴ വർഷത്തിന് സാധ്യതയുണ്ട്. റിയാദ് പ്രവിശ്യയിലെ അഫീഫ്, അൽ ദവാദ്മി, ഷഖ്‌റ, അൽമജ്മ, അൽ സുൾഫി, അൽഖാത് മണൽകാറ്റ്, ഇടിമിന്നൽ എന്നിവക്ക് പുറമെ പേമാരിക്കും സാധ്യതയുണ്ട്.

Read Also:ലോക പോലീസ് ഉച്ചകോടിക്ക് ദുബായിൽ തുടക്കം; ലക്ഷ്യം സുരക്ഷാ മേഖലയിൽ രാജ്യാന്തര സഹകരണം വർദ്ധിപ്പിക്കുക

റിയാദിലെ ദിരിയ, അൽഖർജ്, അൽഖുവയ്യ, അൽമുസാമിയ, ഹുറയ്മില, അൽ അഫ്‌ലാജ്, എന്നിവിടങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ മണൽക്കാറ്റും ആലിപ്പഴവും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Story Highlights: Weather warning in Saudi Arabia for dust storms thunder and hail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here