പെണ്‍കുട്ടി വസ്ത്രം ധരിച്ചത് പൊലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലെന്നാണ് ഇ പി പറഞ്ഞത്; പിന്തുണച്ച് എം വി ഗോവിന്ദന്‍

പെൺകുട്ടികളെ ഷർട്ടും പാന്റും ധരിപ്പിച്ച് ആൺകുട്ടികളായി തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയാണെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.പൊലീസ് തിരിച്ചറിഞ്ഞില്ല എന്നാണ് ഇ പി പറഞ്ഞതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പെൺകുട്ടികൾക്ക് ഏത് വസ്ത്രവും ധരിക്കാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.(MV Govindan supports ep jayarajan)
ഇപി പറഞ്ഞത് പൊലീസ് തിരിച്ചറിഞ്ഞില്ല എന്നതാണ്. അത് സ്വാഭാവിക പ്രതികരണമാണ്. പെണ്‍കുട്ടികള്‍ക്ക് ഒരു വസ്ത്രം മാത്രമേ ധരിക്കാനാകൂ എന്ന പൊതുബോധം മാറണമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കടുത്ത ശത്രു ആര്‍എസ്എസ് ആണെന്നും കോണ്‍ഗ്രസും ഇതേ സമീപനം സ്വീകരിച്ചു പോന്നവരാണെന്നും സിപിഐഎം സെക്രട്ടറി ആരോപിച്ചു.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
പാന്റ്‌സും ഷര്‍ട്ടും ധരിച്ച് പെണ്‍കുട്ടികളെ ആണ്‍കുട്ടികളെ പോലെ സമരത്തിനിറക്കുന്നുവെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. പെണ്‍കുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോണ്‍ഗ്രസ് നേതാക്കള്‍ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Story Highlights: MV Govindan supports ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here