Advertisement

കുപ്രസിദ്ധ ഗുണ്ട സഞ്ജയ് രാജയെ പൊലീസ് വെടിവച്ച് പിടികൂടി

March 8, 2023
Google News 3 minutes Read
Notorious gangster Sanjay Raja was shot and arrested by the police

തമിഴ്‌നാട് കോയമ്പത്തൂരില്‍ കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് വെടിവെച്ച് പിടികൂടി. സഞ്ജയ് രാജയാണ് പിടിയിലായത്. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ ഇയാള്‍ ഒളിപ്പിച്ചുവെച്ച തോക്കെടുത്ത് പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലിസ് വെടിവെച്ചത്. കാലിന് പരുക്കേറ്റ സഞ്ജയ് രാജിനെ കോയന്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി 12ന് കോയന്പത്തൂരില്‍, സത്യപാണ്ടിയെന്ന റൗഡിയെ ആറുപേര്‍ ചേര്‍ന്ന് വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തിയിരുന്നു. ( Notorious gangster Sanjay Raja was shot and arrested by the police)

ഈ കേസില്‍ മുഖ്യപ്രതിയായ സഞ്ജയ് രാജ്, ചെന്നൈ കോടതിയിലും ബാക്കിയുള്ള നാലുപേര്‍ ആരക്കോണം കോടതിയിലും കീഴടങ്ങി. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ സഞ്ജയ് രണ്ട് തോക്കുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി. ചെന്നൈയില്‍ ഇയാളുടെ ഇരുചക്ര വാഹനം നിര്‍ത്തിയിട്ട സ്ഥലത്തു നിന്നും ഒരു തോക്ക് കണ്ടെത്തി. അത് നാടന്‍ തോക്കായിരുന്നു. പിന്നീട്, വീട്ടില്‍ നടത്തിയ പരിശോധനയില്‍ വെടിയുണ്ട കണ്ടെത്തിയെങ്കിലും അത് നേരത്തെ പിടിച്ചെടുത്ത തോക്കിലെത് ആയിരുന്നില്ല.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

പൊലിസ് വീണ്ടും ചോദ്യം ചെയ്തപ്പോള്‍, റഷ്യന്‍ നിര്‍മിത തോക്ക് കൂടി കൈവശമുണ്ടെന്നും കോയമ്പത്തൂരിന് സമീപത്തെ കാരാട്ടുമേട് എന്ന സ്ഥലത്ത് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നും പറഞ്ഞു. പൊലിസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സഞ്ജയുമൊത്ത് തെളിവെടുപ്പ് നടത്തവെയാണ് കല്ലിനടിയില്‍ ഒളിപ്പിച്ച തോക്കെടുത്ത് പൊലിസിനെതിരെ വെടിവെച്ചത്. രണ്ടു തവണ വെടിയുതിര്‍ത്തുവെന്ന് പൊലിസ് പറഞ്ഞു. തുടര്‍ന്നാണ് കോയന്പത്തൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖരന്‍ ഇയാളുടെ കാലിന് വെടിവെച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ടും റഷ്യന്‍ തോക്ക് ഇയാള്‍ക്ക് നല്‍കിയ ബിഹാര്‍ സ്വദേശിയെ കുറിച്ചും പൊലിസ് അന്വേഷിച്ചു വരികയാണ്.

Story Highlights: Notorious gangster Sanjay Raja was shot and arrested by the police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here