ബിഗ് ബോസ് താരത്തിനെതിരെ വധഭീഷണി; പ്രിയങ്ക ഗാന്ധിയുടെ പിഎക്കെതിരെ കേസ്

ബിഗ് ബോസ് താരം അർച്ചന ഗൗതമിനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റൻ്റിനെതിരെ കേസ്. അർച്ചന ഗൗതമിൻ്റെ പിതാവ് ഗൗതം ബുദ്ധ് ആണ് കോൺഗ്രസ് ദേശീയ സെക്രട്ടറിയുടെ പിഎ സന്ദീപ് കുമാറിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മീററ്റിലെ പർതാപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
മകളെ സന്ദീപ് കുമാർ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജാതിയധിക്ഷേപം നടത്തിയെന്നും പരാതിയിൽ പറയുന്നു. 2023 ഫെബ്രുവരി 26ന് ഛത്തീസ്ഗഡിൽ നടന്ന കോൺഗ്രസ് ജനറൽ കൺവെഷനിൽ പങ്കെടുക്കാൻ അർച്ചന പോയിരുന്നു. പ്രിയങ്ക തന്നെ ക്ഷണിച്ചിട്ടാണ് പോയത്. അവിടെ വച്ച് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് അർച്ചന സന്ദീപ് കുമാറിനോട് ആവശ്യപ്പെട്ടു. എന്നാൽ, സന്ദീപ് കുമാർ അതിനു തയ്യാറായില്ല. തുടർന്നാണ് ഭീഷണിയും ജാതിയധിക്ഷേപവും നടത്തിയതെന്നും പരാതിയിലുണ്ട്.
Story Highlights: Priyanka Gandhi PA threatening Bigg Boss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here