Advertisement

ഓരോ ഇന്ത്യക്കാരന് വേണ്ടിയും 52 ലധികം തവണ പാർലമെന്റിൽ സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്; മികച്ച പാർലമെന്റേറിയൻ പുരസ്കാരത്തിന് നന്ദി; രമ്യ ഹരിദാസ് എം.പി

March 8, 2023
Google News 3 minutes Read
ramya haridas mp received e ahmed excellence award

കെഎംസിസി മസ്കറ്റ് കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പാർലമെന്റേറിയൻ പുരസ്കാരത്തിന് നന്ദിയെന്ന് രമ്യ ഹരിദാസ് എം.പി. മസ്കത്ത് കെ.എം.സി.സി ഏർപ്പെടുത്തിയ ഇ.അഹമ്മദ് എക്സലൻസ് അവാർഡ് രമ്യ ഹരിദാസ് എം.പി കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി.വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ അവാർഡ് ഏറ്റുവാങ്ങുന്നതെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു.(Ramya haridas mp received e ahmed excellence award)

ഇന്ത്യൻ പാർലമെന്റിൽ ജനകീയ പ്രശനങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുകയെന്നത് വലിയ ഭാഗ്യമാണെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു. ഓരോ ഇന്ത്യക്കാരന് വേണ്ടിയും കേരളീയനുവേണ്ടിയും ആലത്തൂരിലെ ജനങ്ങൾക്ക് വേണ്ടി പ്രത്യേകിച്ചും 52 ലധികം തവണ വിവിധ വിഷയങ്ങളിൽ പാർലമെന്റിൽ സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബജറ്റ് ചർച്ചയിലും നയപ്രഖ്യാപന നന്ദിപ്രമേയത്തിലും ഈ നാട് എന്താഗ്രഹിക്കുന്നു എന്നത് അധികാരികളുടെ മുമ്പിൽ കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 200 ൽ അധികം ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ജനകീയ പ്രശ്നങ്ങൾക്ക് ചെവി കൊടുക്കാതിരുന്നപ്പോൾ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പാർലമെന്റിന് അകത്തും പുറത്തും സമരവും പ്രതിഷേധവുമായി നീങ്ങിയപ്പോൾ പൂർണ്ണ പിന്തുണയോടെ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ചാരിതാർത്ഥ്യമുണ്ട്.

ബഹുമാന്യനായിരുന്ന കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ് സാഹിബിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ മകൻ ശ്രീ.റയീസ് അഹമ്മദ് പ്രസിഡണ്ടായ കെഎംസിസി മസ്കറ്റ് കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പാർലമെന്റേറിയൻ പുരസ്കാരത്തിന് എന്നെ തെരഞ്ഞെടുത്തതിൽ നന്ദി രേഖപ്പെടുത്തുന്നെന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്ത്യൻ പാർലമെന്റിൽ ജനകീയ പ്രശനങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുകയെന്നത് വലിയ ഭാഗ്യമാണ്. ഓരോ ഇന്ത്യക്കാരന് വേണ്ടിയും കേരളീയനുവേണ്ടിയും ആലത്തൂരിലെ ജനങ്ങൾക്ക് വേണ്ടി പ്രത്യേകിച്ചും 52 ലധികം തവണ വിവിധ വിഷയങ്ങളിൽ പാർലമെന്റിൽ സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബജറ്റ് ചർച്ചയിലും നയപ്രഖ്യാപന നന്ദിപ്രമേയത്തിലും ഈ നാട് എന്താഗ്രഹിക്കുന്നു എന്നത് അധികാരികളുടെ മുമ്പിൽ കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 200 ൽ അധികം ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്.കേന്ദ്രസർക്കാർ ജനകീയ പ്രശ്നങ്ങൾക്ക് ചെവി കൊടുക്കാതിരുന്നപ്പോൾ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പാർലമെന്റിന് അകത്തും പുറത്തും സമരവും പ്രതിഷേധവുമായി നീങ്ങിയപ്പോൾ പൂർണ്ണ പിന്തുണയോടെ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ചാരിതാർത്ഥ്യമുണ്ട്.
അധികാരികളുടെ ഫാസിസ്റ്റ് നയത്തിനെതിരെ പ്രതിഷേധിച്ചതിന് പാർലമെന്റിൽ സസ്പെഷനും ശാരീരികമായ കയ്യേറ്റവുമുണ്ടായിട്ടുണ്ട്..
അതിനിടയിലും ഇത്തരം അംഗീകാരങ്ങൾ ലഭിക്കുന്നത് പ്രവർത്തന മേഖലയിൽ കൂടുതൽ ഊർജ്ജം പകരുന്നു, ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു.
ബഹുമാന്യനായിരുന്ന കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ് സാഹിബിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ മകൻ ശ്രീ.റയീസ് അഹമ്മദ് പ്രസിഡണ്ടായ കെഎംസിസി മസ്കറ്റ് കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പാർലമെന്റേറിയൻ പുരസ്കാരത്തിന് എന്നെ തെരഞ്ഞെടുത്തതിൽ നന്ദി രേഖപ്പെടുത്തുന്നു. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ്‌ പ്രഫ . ഖാദർ മൊയ്തീൻ സാഹിബിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ഗൾഫാർ എഞ്ചിനീയറിങ് മാനേജിങ് ഡയറക്ടർ ഡോ. പി മുഹമ്മദലി., ഒമാൻ ചേബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അംഗം അബ്ദുൾ ലത്തീഫ്, എൻ. പി അബ്ദുസമദ് പൂക്കാട്, റഹീം വറ്റല്ലൂർ, പിടികെ ഷമീർ എന്നിവർ സംസാരിച്ചു ജനകീയപ്രശ്നങ്ങളിൽ ജനങ്ങളോടൊപ്പം എന്നുമുണ്ടാകും..
നന്ദി..KMCC മസ്കറ്റ് കമ്മിറ്റി.

Story Highlights: Ramya haridas mp received e ahmed excellence award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here