Advertisement

ലോക പോലീസ് ഉച്ചകോടിക്ക് ദുബായിൽ തുടക്കം; ലക്ഷ്യം സുരക്ഷാ മേഖലയിൽ രാജ്യാന്തര സഹകരണം വർദ്ധിപ്പിക്കുക

March 8, 2023
2 minutes Read
Sheikh Hamdan attends opening of World Police Summit 2023

ലോക പോലീസ് ഉച്ചകോടിക്ക് ദുബായിൽ തുടക്കം. വിവിധ രാജ്യങ്ങളിലെ പോലീസ് മേധാവിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന ഉച്ചകോടിയിൽ സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയാവും. World Police Summit 2023 kicks off in Dubai

സുരക്ഷാ മേഖലയിലെ രാജ്യാന്തര സഹകരണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടയാണ് ലോക പോലീസ് ഉച്ചകോടിക്ക് ദുബായിൽ തുടക്കമായിരിക്കുന്നത്. അത്യാധുനിക വാഹനങ്ങൾ ഉപകരണങ്ങൾ പൊലീസ്​ സേനയുമായി ബന്ധപ്പെട്ട അതി നൂതന കണ്ടുപിടിത്തങ്ങൾ എന്നിവയുൾപ്പെടെ ഉച്ചകോടിയുടെ ഭാ​ഗമായി പ്ര​ദർശനത്തിനെത്തിച്ചിട്ടുണ്ട്. യു.എൻ, ഇൻറർപോൾ എന്നിവയ്ക്ക് പുറമേ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ ഉച്ചകോടിയിൽ പങ്കെടുക്കും.

Read Also: തുർക്കി സെൻട്രൽ ബാങ്കിൽ അഞ്ഞൂറ് കോടി ഡോളർ നിക്ഷേപം നടത്തി സൗദി അറേബ്യ

ആറ് സുപ്രധാന കോൺഫറൻസുകളാണ് ഉച്ചകോടിയിൽ അരങ്ങേറുന്നത്. 230 ഓളം പ്രഭാഷകരാണ് ഇത്തവണ ഉച്ചകോടിയിൽ പ​ങ്കെടുക്കാനായി ദുബായിൽ എത്തിയിരിക്കുന്നത്. ഫെറൻസിക്​ സയൻസ്​, മയക്കുമരുന്ന്​ ഉപയോഗം തടയൽ, ഡ്രോൺ ഉപയോഗത്തിൻറെ സാധ്യതകളും വെല്ലുവിളികളും നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ തുടങ്ങിയവ ഉച്ചകോടിയിൽ ചർച്ചയാകും. മൂന്നുദിവസം ​ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് ഉച്ചകോടി നടക്കുക.

Story Highlights: World Police Summit 2023 kicks off in Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top